സുല്‍ത്താന്‍
ബത്തേരി: മഴക്കെടുതയില്‍ പെട്ടതും അല്ലാത്തതുമായ നിരാലംബര്‍ക്കിടയിലേക്ക്
സഹായഹസ്തങ്ങള്‍ പ്രവഹിക്കുമ്പോഴും ആരുടെയും പരിഗണനയില്‍ പെടാതെ
പുറംമ്പോക്കില്‍ ഒറ്റപ്പെട്ടകഴിയുകയാണ് ഗോത്രവര്‍ഗ്ഗകുടുംബം..
തിരുനെല്ലിയിലെ പുഴംപുറംമ്പോക്കില്‍ കഴിയുന്ന അന്ധയായ അമ്മിണിക്കും
കുടുംബത്തിനുമാണ് ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തത്.
പുഴയോരത്തെ താല്‍ക്കാലിക കൂരക്കുള്ളില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഈ കുടംബം ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. കനത്തമഴയില്‍ പുഴകരകവിഞ്ഞ് ഇവരുടെ കൂരയ്ക്കുചുറ്റും വെള്ളമെത്തിയിരുന്നു. എന്നാല്‍ ക്യാംപിലേക്ക് മാറിയിരുന്നില്ല. പുഴകരകവിഞ്ഞപ്പോള്‍ ആരും തങ്ങളുടെ അടുക്കലെത്തിയില്ലെന്നാണ് അമ്മിണി പറയുന്നത്. നിലവില്‍ െ്രെടബല്‍ വകുപ്പ് നല്‍കിയ അരിമാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. അതും തീര്‍ന്നു.
ഭര്‍ത്താവ് രവി കൂലിപ്പണിക്കുപോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മഴശക്തമായതോടെ പണി ഇല്ലാതായി. അമ്മിണിക്ക് രണ്ട് കണ്ണിനും കാഴ്ചയുമില്ല. ഈ കുടുംബത്തിന് റേഷന്‍കാര്‍ഡും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടും മക്കളുണ്ടങ്കിലു അവരാരും വരാറില്ലന്നാണ് അമ്മിണിപറയുന്നത്. നിലവില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് തീര്‍ത്ത കൂരയില്‍ രണ്ട് ജീവിതങ്ങള്‍ ജീവിക്കാനായി പോരാടുകയാണ്.

Tags:
KERALA