Trending

വിദേശസഹായം:ഹര്‍ജിയുമായി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് ലഭിക്കുന്ന വിദേശ സഹായം സ്വീകരിക്കാന്‍ അനുവാദം തേടി സിപിഐ നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശസഹായം സ്വീകരിക്കാന്‍ അനുവദിക്കന്നും സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഇത്തരം ഹായം സ്വീകരിക്കാമെന്ന് ദുരന്തനിവാരണ ചട്ടങ്ങളില്‍ പറയുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രളയക്കെടുതിയുടെ നാശനഷ്ടം കണക്കാക്കുന്നതിനു മുമ്പ് സഹായം നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.


കേരളത്തിനു യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയെച്ചൊല്ലി വിവാദവും അവ്യക്തതയും തുടരുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ നടപടി.
കേരളത്തിലെ മഹാ പ്രളയത്തില്‍ യുഎഇ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതിലെ പ്രതിസന്ധി മറികടക്കാന്‍ ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തടസ്സങ്ങള്‍ ഔദ്യോഗികതലത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വേണ്ടിവന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


അതിനിടെ, കേരളത്തിന് എത്ര തുക സഹായമായി നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് യുഎഇ. ഇക്കാര്യത്തിലുള്ള വിലയിരുത്തല്‍ നടക്കുകയാണെന്നും ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന വ്യക്തമാക്കിയിരുന്നു.


യുഎഇ കേരളത്തിന് 700 കോടി രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, വിദേശ രാജ്യത്തു നിന്നു ദുരിതാശ്വാസത്തിനായി ധനസഹായം സ്വീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെ് സംഭവം വിവാദമായി.
Previous Post Next Post
3/TECH/col-right