Trending

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍:സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: വി​ദ്വേ​ഷ​വും തെ​റ്റി​ദ്ധാ​ര​ണ പ​ട​ര്‍​ത്തു​ന്ന​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ ത​ട​ഞ്ഞി​ല്ലെ​ങ്കി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ന്ത്യ​യി​ലെ മേ​ധാ​വി​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് തു​ട​ങ്ങി​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ആ​ണ് പ്രാ​ഥ​മി​ക​മാ​യി ന​പ​ടി​യെ​ടു​ക്കു​ക​യെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.
 


വി​ദ്വേ​ഷ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ട​രു​ന്ന​ത് വ​ഴി​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളി​ലേ​ക്കു വ​ഴി തെ​ളി​ച്ച​ത്.ട്വി​റ്റ​ര്‍ വ​ഴി​യും തെ​റ്റി​ദ്ധാ​ര​ണ പ​രു​ത്തു​ന്ന നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ള്‍ പ​ട​രു​ന്നു​ണ്ട്. വ​നി​ത​ക​ള്‍​ക്ക് നേ​ര്‍​ക്ക് ലൈം​ഗി​ക ആ​ക്ര​മ​ണം ഉ​ള്‍​പ്പ​ടെ​യു​ള്ള ഭീ​ഷ​ണി​ക​ളാ​ണ് ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന​ത്.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് ത​ട​യി​ടാ​നാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ പ്ര​തി​നി​ധി​ക​ള്‍ വേ​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് കൂ​ടു​ത​ല്‍ ക​ര്‍​ക്ക​ശ​മാ​ക്കും. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ അ​തി വേ​ഗ​ത​യി​ല്‍ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളാ​ണ് നേ​രി​ടേ​ണ്ടി വ​രി​ക​യെ​ന്നും സ​ര്‍​ക്കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.
Previous Post Next Post
3/TECH/col-right