Trending

വാർത്ത തിരുത്ത്:ബാങ്ക് അവധി കേരളത്തിന് ബാധകമല്ല

സെപ്റ്റംബര്‍ 1 മുതല്‍ അഞ്ച് വരെ രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സെപ്റ്റംബര്‍ 1 മുതല്‍ അഞ്ച് വരെ രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.



സെപ്റ്റംബര്‍ 1 മുതല്‍ അഞ്ച് വരെ രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും ഇതിനാല്‍ ബാങ്കിങ് ഇടപാടുകള്‍ എല്ലാം അതിന് മുമ്ബ് തന്നെ തീര്‍ത്ത് വയ്ക്കണമെന്നുമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നത്.


സെപ്റ്റംബര്‍ 1 ശനിയാഴ്ച ചില സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി ബാധകമാണെന്നും സെപ്റ്റംബര്‍ 2, ഞായറാഴ്ച അവധി, സെപ്തംബര്‍ 3 ന് ജന്മാഷ്ടമി അവധി, അതിന് ശേഷം സെപ്തംബര്‍ 4,5 തിയതികളില്‍ ബാങ്ക് ജീവനക്കാരുടെ സമരവും കാരണമാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് എന്നായിരുന്നു ഇതിനുള്ള വിശദീകരണം.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശനിയാഴ്ച ബാങ്ക് അവധി ഉണ്ടാവില്ല. ഞായറാഴ്ച സ്വാഭാവികമായും രാജ്യത്തെ ബാങ്കുകള്‍ക്ക് അവധിയാണ്. ജന്മാഷ്ടമിയും ഇതേ ദിവസം തന്നെയാണ്. ചില സംസ്ഥാനങ്ങളില്‍ ജന്മാഷ്ടമിക്ക് തിങ്കളാഴ്ച അവധിയുണ്ട്.
എന്നാല്‍ ഇത് കേരളത്തിലെ ബാങ്കിങ് പ്രവര്‍ത്തനത്തെ ബാധിക്കില്ല.
4, 5 തിയതികളില്‍ സമരം നടത്തുന്നത് റിസര്‍വ്വ് ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ്വ് ബാങ്ക് ഓഫീസേഴ്സ് ആന്റ് എംപ്ലോയീസ് ആണ്. രണ്ട് ദിവസം ജീവനക്കാര്‍ മുഴുവനും കാഷ്വല്‍ ലീവ് എടുത്ത് പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. ഇത് സാധാരണ ബാങ്ക് ഇടപാടുകളേയോ പ്രവര്‍ത്തനങ്ങളേയോ ബാധിക്കില്ല.
Previous Post Next Post
3/TECH/col-right