Trending

മദ്‌റസാ പാദവാര്‍ഷിക പരീക്ഷ മാറ്റിവെച്ചു

തേഞ്ഞിപ്പലം:സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ സ്‌കൂള്‍ വര്‍ഷ സിലബസ് പ്രകാരമുള്ള മദ്‌റസകളില്‍ സെപ്റ്റംബര്‍ മൂന്നിനും ജനറല്‍ മദ്‌റസകളില്‍ സെപ്റ്റംബര്‍ 10നും തുടങ്ങാനിരുന്ന പാദവാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചു. 



പുതുക്കിയ തിയതി പിന്നീട് അറിയിക്കും. പ്രളയക്കെടുതി മൂലം പല സ്ഥലങ്ങളിലും മദ്‌റസാ പഠനത്തിന് തടസം നേരിട്ടതിനാലാണ് പരീക്ഷ മാറ്റേണ്ടി വന്നതെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അറിയിച്ചു.
Previous Post Next Post
3/TECH/col-right