Trending

നരിക്കുനി ബസ് സ്റ്റാന്റ്:ടൂറിസ്റ്റ് ബസ്സുകൾ കയ്യടക്കി

കോഴിക്കോട്: ഇന്നലെ  രാവിലെ നരിക്കുനി ബസ് സ്റ്റാന്റ് ടൂറിസ്റ്റ് ബസ്സുകൾ കയ്യടക്കി. റൂട്ട് ബസ്സുകൾ വിവാഹ പാർട്ടികൾക്കും മറ്റും വേണ്ടി സർവ്വീസ് നടത്തിയതിനാണ് പ്രതിക്ഷേധം. 



ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകൾ നേരം പുലരുന്നതിൻ മുൻപ് തന്നെ ബസ് സ്റ്റാന്റ് കീഴടക്കി. ഒടുവിൽ പോലീസ് സ്ഥലത്തെത്തി പാർട്ടിക്കുവേണ്ടി ട്രിപ്പ് മുടക്കി സർവ്വീസ്‌ നടത്തിയ സോപാനം ബസ് കസ്റ്റഡിയിലെടുത്തതിൻ ശേഷമാണ് ടൂറിസ്റ്റ് വാഹനങ്ങൾ ബസ്റ്റാന്റിൽ നിന്നും പിന്മാറിയത്.


Previous Post Next Post
3/TECH/col-right