കോഴിക്കോട്:ആതുരസേവന രംഗത്ത് വേറിട്ട ചിത്രവും ചരിത്രമെഴുതി രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് സി എച്ച് സെന്റർ. ചാരിറ്റി മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് മൊബൈൽ ഐ സി യു നാടിന് സമർപ്പിക്കാൻ സജ്ജമാവുകയാണ്.ഐ സി യു വി ലെ ഏറ്റവും ആധുനികവും സാങ്കേതിക തികവാർന്നതുമായ സജ്ജീകരണങ്ങളോടെയാണ് ഈ ആമ്പുലൻസ് ഒരുക്കിയിരിക്കുന്നത്. ബഹറൈൻ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് വേറിട്ട ഈ സംരംഭം യാഥാർത്ഥ്വമാക്കിയതിന് പിന്നിൽ.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഷിഫ്റ്റ് ചെയ്യുമ്പോൾ വെന്റിലേറ്റർ സംവിധാനം നീക്കേണ്ടി വരുന്നത് അപകടങ്ങൾക്ക് കാരണമാകും. ഈ ഐസിയുവിൽ വെന്റിലേറ്ററുണ്ട്.നവജാത ശിശുക്കൾക്ക് ഇൻകുബേറ്ററുമുണ്ട്.ഒരു ഐ സി യു വിൽ കിട്ടുന്ന സാങ്കേതിക സംവിധാന ഒന്നൊഴിയാതെയുണ്ട്. വൻകിട ഹോസ്പിറ്റലുകളിൽ മാത്രം ലഭ്യമാകുന്ന സേവനമാണ് സൗജന്യ നിരക്കിൽ പാവപ്പെട്ട രോഗികൾക്ക് സി എച്ച് സെൻറർ നൽകുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന ആയിരക്കണക്കായ സാധാരണക്കാർക്ക് വലിയ വിശ്വാസവും ആശ്വാസവുമാകും ഈ സംരംഭം.
മലയാളക്കരയുടെ എക്കാലത്തെയും അഭിമാനം, പ്രവാസി ഇന്ത്യക്കാരുടെ സ്നേഹഭാജനം, യശ:ശ്ശരീരനായ വിശ്വ പൗരൻ ഇ അഹമദ് സാഹിബിന്റെ ഓർമ്മക്കാണ് ഈ ആമ്പുലൻസ്. ഇതിന്റെ സ്പോൺസർഷിപ്പ് ബഹറൈൻ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റിയാണെന്നത് അഭിമാനകരമാണ്.
ആഗസ്റ്റ് 31 ന് വെള്ളിയാഴ്ച വൈകുന്നേരം3 മണിക്ക് ഹൈടെക് മൊബൈൽ ഐ സി യു വിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും.

Tags:
KOZHIKODE