കോഴിക്കോട്:ചക്കിട്ടപ്പാറക്കാരന്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ജക്കാര്‍ത്തയില്‍ മലയാളികളുടെ അഭിമാനമായിരിക്കുന്നു. 1500 മീറ്ററില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ജിന്‍സണ്‍ ഇന്ത്യക്ക് 12-ാം സ്വര്‍ണം സമ്മാനിച്ചു. മൂന്ന് മിനിറ്റ് 44.72 സെക്കന്റിലാണ് ജിന്‍സണ്‍ ഫിനിഷ് ചെയ്തത്.
നേരത്തെ 800 മീറ്ററില്‍ മലയാളി താരം വെള്ളി നേടിയിരുന്നു. അതേസമയം 800 മീറ്ററിലെ സ്വര്‍ണജേതാവ് മന്‍ജീത് സിങ്ങിന് നാലാം സ്ഥാനത്തേ മത്സരം പൂര്‍ത്തിയാക്കാനായുള്ളു.1500 മീറ്ററില്‍ ഇറാന്റെ അമീര്‍ മൊറാദി വെള്ളിയും ബഹ്റെയ്‌ന്റെ മുഹമ്മദ് ടിയോലി വെങ്കലവും നേടി.
വനിതാ വിഭാഗത്തില്‍ പി.യു ചിത്ര വെങ്കലം നേടിയത് കേരളത്തിന് ഇരട്ടി അഭിമാനമായി. നാല് മിനിറ്റ് 12.56 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര മൂന്നാമതെത്തിയത്. ഈ ഇനത്തില്‍ ബഹ്‌റെയ്ന്‍ താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും. കല്‍കിദാന്‍ ബെഫകാഡു സ്വര്‍ണം നേടിയപ്പോള്‍ ടിഗിസ്റ്റ് ബെലായ് വെള്ളി നേടി.

Tags:
INDIA