Trending

ജിയോളജിസ്റ്റിനെ തടഞ്ഞ സംഭവം:ഏഴുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മുക്കം: കഴിഞ്ഞ ദിവസം കാരശ്ശേരി പഞ്ചായത്തിലെത്തിയ ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ജില്ലാ ജിയോളജിസ്റ്റിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലവകുപ്പ് പ്രകാരം കേസ്.കരിങ്കല്‍ ക്വാറി വ്യവസായികളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് രഹസ്യമായി പരിശോധനക്കെത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാര്‍ ജിയോളജിസ്റ്റിനെ തടഞ്ഞു തിരിച്ചയച്ചത്.



]തോട്ടുമുക്കം മൈസൂര്‍പറ്റ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബാലകൃഷ്ണന്‍,കാരശേരി തോട്ടക്കാട് സ്വദേശി ജോണ്‍സണ്‍ തുടങ്ങി കണ്ടാലറിയാവുന്ന 5 പേര്‍ എന്നിവര്‍ക്കെതിരെയാണ് ജിയോള ജിസ്റ്റിന്റെ പരാതിയില്‍ പോലിസ് കേസെടുത്തത്. എന്നാല്‍ ജോണ്‍സണ്‍ സംഭവസ്ഥലത്ത് ഇല്ലാത്ത വ്യക്തിയും ബാലകൃഷ്ണന്‍ പ്രശ്‌നം തീര്‍ന്നശേഷം അവിടെ എത്തിപ്പെട്ടയാളുമാണെന്നും പറയപ്പെടുന്നു.


കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നിരവധി രേഖകള്‍ ജിയൊളജി ഡിപ്പാര്‍ട്ട്‌മെന്റി ല്‍ നിന്ന് ശേഖരിക്കുന്ന വ്യക്തികളായതിനാലാണ് തങ്ങള്‍ക്കെതിരെ കേസ് നല്‍കിയതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.തങ്ങള്‍ക്കെതിരെ പരാതി നല്‍കിയ ജിയോളജിസ്റ്റിനെതിരെ നിലവില്‍ വിജിലന്‍സ് കേസ് ഉണ്ടന്നും ബാലകൃഷ്ണന്‍ പറഞ്ഞു.ക്വാറി മാഫിയയുടെ സ്വാധീനത്തിന് വഴങ്ങിയാണ് കേസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post
3/TECH/col-right