ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ്:തി​രി​ച്ച​റി​യാ​നാ​കാ​തെ പോ​ലീ​സും ജ​ന​ങ്ങ​ളും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 31 August 2018

ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ്:തി​രി​ച്ച​റി​യാ​നാ​കാ​തെ പോ​ലീ​സും ജ​ന​ങ്ങ​ളും

കോ​ഴി​ക്കോ​ട്: ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ത​ട്ടി​പ്പി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നാ​കാ​തെ പോ​ലീ​സ്.ദു​രി​താ​ശ്വാ​സ​ത്തി​നെ​ന്ന പേ​രി​ല്‍ സം​ഘ​ട​ന​ക​ളും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും റ​സി​ഡ​ന്‍റ്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളും മ​ത​സം​ഘ​ട​ന​ക​ളു​മെ​ല്ലാം രം​ഗ​ത്തു​ണ്ട്. ഇ​തി​ല്‍ നി​ന്ന് ക​ള്ള​നാ​ണ​യ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​താ​ണ് പോ​ലീ​സി​നെ കു​ഴ​ക്കു​ന്ന​ത്. ര​സീ​ത് ന​ല്‍​കി​യ​ല്ല പ​ല​രും പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​ത്. 


ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി പ​ണം പി​രി​ക്കു​ന്ന​വ​ര്‍ ഓ​രോ ദി​വ​സ​വും കൂ​ടി വ​രി​ക​യാ​ണ്. എ​ന്തെ​ങ്കി​ലും തു​ക ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നാ​ണ് ഇ​​വ​ര്‍ പ​റ​യു​ന്ന​ത്.
ഇ​തോ​ടെ വീ​ട്ടു​കാ​ര്‍ പ​ണം ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​വും. എ​ന്നാ​ല്‍ ഇ​വ​ര്‍ പി​രി​ക്കു​ന്ന പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടോ​യെ​ന്ന​തി​ന് യാ​തൊ​രു തെ​ളി​വു​മി​ല്ല. 


അ​തേ​സ​മ​യം, പി​രി​വ് ന​ട​ത്തി ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളി​ലേ​ക്കും മ​റ്റും സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണ്. ഇ​തി​നി​ടെ ത​ട്ടി​പ്പു​സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യെ​ന്ന​ത് ഏ​റെ പ്ര​യാ​സ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു​ള്ള പി​രി​വ് ഇപ്പോഴില്ല. 


അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​താ​യി ചി​ല പ​രാ​തി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ പ​റ​ഞ്ഞി​രു​ന്നു. നി​ര്‍​ബ​ന്ധി​ത പ​ണ​പ്പി​രി​വു പാ​ടി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണ​പ്പി​രി​വു​ക​ള്‍ പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​ത് നി​രീ​ക്ഷി​ക്കാ​ന്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഡി​ജി​പി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്

No comments:

Post a Comment

Post Bottom Ad

Nature