ELETTIL ONLINE MORNING NEWS 31-08-2018
1194 ചിങ്ങം 15.


1439 ദുൽഹജ്ജ്‌ 19.
വെള്ളി

കേരളീയം 


🅾 മഹാപ്രളയത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം; മൊത്തം തുക 1000 കോടി കവിഞ്ഞു. ഇന്നലെ വരെ 1027 കോടി രൂപ ആയി


🅾 പ്രളയക്കെടുതിയില്‍ യുഎഇയുടെ സഹായം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതലായേക്കാമെന്ന് മുഖ്യമന്ത്രി; യുഎഇയിലെ ഓരോ വീട്ടിലും മലയാളി സ്പര്‍ശം; കേരളത്തിലെ ദുരന്തത്തെ യുഎഇ കാണുന്നത് സ്വന്തം ദുരന്തമായി.


🅾 ദുരന്തബാധിത പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു.ഇടുക്കി ജില്ലയിലെ അടിമാലി, മൂന്നാർ എന്നിവിടങ്ങളിൽ ആണ്‌ സംഘം സന്ദർശനം നടത്തിയത്‌


🅾 വിപിഎസ് ഗ്രൂപ്പിന്റെ ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; തിരുവനന്തപുരത്ത് എത്തിയത് 12 കോടിയുടെ സാധനങ്ങള്‍; ഷംസീര്‍ വയലില്‍ നല്‍കുന്നത് 50 കോടിയുടെ സഹായം.100 ടൺ അവശ്യ വസ്തുക്കൾ ആണ്‌ അബുദാബിയിൽ നിന്നും പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ തിരുവനന്തപുരത്ത്‌ എത്തിച്ചത്‌. വസ്ത്രങ്ങൾ, മരുന്നുകൾ , സാനിറ്ററി പാഡുകൾ, വാട്ടർ പ്യൂരിഫൈയർ, ഭക്ഷണം എന്നിവയാണ്‌ വിമാനത്തിൽ ഉള്ളത്‌. ഇവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി ഇന്ന് ആരോഗ്യമന്ത്രി ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.


🅾 കണ്ണൂരിൽ റണ്‍വേ ഉണരാന്‍ ഇനി രണ്ടുമാസം കൂടി; എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ കാലിബ്രേഷന്‍ വിമാനം പറന്നിറങ്ങി; സിവില്‍ ഏവിയേഷന്റെ അന്തിമഘട്ട പരിശോധനയും പൂര്‍ത്തിയാവുന്നതോടെ എല്ലാം വേഗത്തിലാകുമെന്ന് കിയാല്‍; കണ്ണൂരിന്റെ സ്വപ്‌നങ്ങള്‍ യാഥാർത്ഥ്യത്തിലേക്ക്‌


🅾 കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് എനിക്കെന്ന് പറഞ്ഞാലും അതിനെ വിശാല മനസ്സോടെയാണ് സ്വീകരിക്കുക; വിമര്‍ശനങ്ങള്‍ ഒത്തിരി കേട്ടിട്ടുള്ളവരാണ് നമ്മള്‍; എംകെ മുനീറിനെ നൈസായി ട്രോളി മുഖ്യമന്ത്രിയുടെ മറുപടി.


🅾 ഡാം തുറന്നുവിട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്തു ഹൈക്കോടതി; നടപടി ചാലക്കുടി സ്വദേശി ജഡ്ജിക്കയച്ച കത്ത് ഹര്‍ജിയായി പരിഗണിച്ച്‌.


🅾 കൊല്ലത്ത് വാഹനാപകടം: കെ.എസ്.ആര്‍.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.സ്ത്രീകൾ ആണ്‌ പരിക്കേറ്റവരിൽ കൂടുതലും


🅾 സംസ്ഥാന പുനര്‍നിര്‍മ്മാണം: അന്താരാഷ്ട്രതലത്തിലുള്ള സഹകരണത്തില്‍ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും കൂടുതല്‍ സഹായം അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് നിയമസഭ.


🅾 കെ.പി.സി.സിയുടെ 'ആയിരം ഭവനപദ്ധതി': വി എം സുധീരന്‍ 5 ലക്ഷം നല്‍കി.


🅾 പ്രളയബാധിതരുടെ വീടുകളിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി സൗജന്യമായി പുന:സ്ഥാപിക്കും; പ്രതിഫലം ഈടാക്കി കണക്ഷനുകള്‍ പുന:സ്ഥാപിച്ചു തരാമെന്ന ചില വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എം എം മണി.


🅾 പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി സെറ്റംബർ 1 ന്‌ ആലുവയിലും കോട്ടയത്തും പ്രത്യേക ക്യാമ്പ്‌ സംഘടിപ്പിക്കുന്നു


🅾 കൈത്തറി മേഖലയിലെ മിനിമം വേതനം പുതുക്കി; അടിസ്ഥാന വേതനത്തില്‍ 228 ശതമാനം വരെ വര്‍ധനവ്.


🅾 കാഞ്ഞങ്ങാട്‌ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനക്കേസ്: പ്രതി അസ്കറിന്‌ ഏഴുവര്‍ഷം കഠിനതടവും 50,000  രൂപ പിഴയും.2002 ൽ ആണ്‌ സംഭവം . വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നാണ്‌ കേസ്‌


🅾 തൃശൂർ വെള്ളികുളങ്ങരയിൽ എണ്‍പതുകാരിയായ ഭാര്യയെ കത്തിച്ചുകൊന്നു; തൊണ്ണൂറുകാരന്‍ പൊലീസ് കസ്റ്റഡിയില്‍; മൃതദേഹം കണ്ടെത്തിയത് കാണാതായതിന്റെ മൂന്നാംനാള്‍. 80 കാരിയായ കൊച്ചു ത്രേസ്യയെ ആണ്‌ ഭർത്താവ്‌ ചെറിയക്കുട്ടി കൊലപ്പെടുത്തിയത്‌. കൊല നടന്നത് വഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്; ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.


🅾 നോട്ട് നിരോധനത്തെ പിന്തുണച്ചത് തെറ്റായി പോയി; മോദി, ജെയ്റ്റ്‌ലി, റിസര്‍വ് ബാങ്ക് എന്നീ മൂന്ന് മണ്ടമ്മാരേയും വിശ്വാസത്തിലെടുക്കരുതായിരുന്നു; പ്രധാനമന്ത്രി ഇത്തരം മണ്ടന്‍ തീരുമാനമാണ് എടുക്കുക എന്ന് ചിന്തിച്ചിരുന്നില്ല; ചാനല്‍ ചര്‍ച്ചയില്‍ മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച്‌ സാമ്ബത്തിക ശാസ്ത്രജ്ഞ ഡോ മേരി ജോര്‍ജ്.


🅾 ഡിഗ്രി ലഭിക്കാത്ത കെ.എസ്.യു നേതാവിന് പി.ജി.സീറ്റില്‍ അനധികൃത പ്രവേശനം; കണ്ണൂര്‍ സര്‍വകലാശാലയിലെ എല്‍.എല്‍.എം പ്രവേശനത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍; പ്രവേശനം സര്‍വകലാശാല ഏര്‍പ്പെടുത്തിയ പരിഷ്‌കരണത്തിന്റെ മറവില്‍


🅾 മത്സ്യത്തൊഴിലാളികള്‍ ദുരന്തമുഖത്തെത്തിയത് നോഹയുടെ പേടകം പോലെ; നിങ്ങളോട് എനിക്കുള്ള സ്‌നേഹം നാലിരട്ടി കൂടി; വിലപ്പെട്ട സേവനത്തിന് എല്ലാ കളക്ടര്‍മാര്‍ക്ക് വേണ്ടിയും നന്ദി പറയുന്നു; മത്സ്യത്തൊഴിലാളികളോട് കൈകൂപ്പി നന്ദി പറഞ്ഞ് കളക്ടര്‍ വാസുകി.


🅾 ദുരൂഹതയുയര്‍ത്തി പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യാകുറിപ്പ്; സൗമ്യ നിരപരാധിയാണെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ കുറിപ്പില്‍ കണ്ടെത്തി; മൂത്ത മകളുടെ പേരില്‍ എഴുതിയ കത്തില്‍ താന്‍ 'അവനെ' കൊന്ന് തിരികെ വരുമെന്നും പറയുന്നു; യഥാര്‍ഥ പ്രതി കാമുകന്മാരെന്ന സംശയത്തിനോട് അടുത്ത് പൊലീസും; കേസ് പുനരന്വേഷണം നടത്താനും നീക്കം.


🅾 മലയാളികളെ 'നാണംകെട്ട ആളുകളുടെ സംഘം'എന്ന് അധിക്ഷേപിച്ച അര്‍ണബിന് വക്കീല്‍ നോട്ടീസ്; പി.ശശി അയച്ച വക്കീല്‍ നോട്ടീസില്‍ പത്ത് കോടി ദുരിതാശ്വാസ  ക്യാമ്പിലേക്ക്‌  നല്‍കണമെന്നും ആവശ്യം.


🅾 റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്; ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്; സെപ്റ്റംബര്‍ 5ന് മുന്‍പ് ഹാജരാക്കണമെന്നും കോടതി.


🅾 സംസ്ഥാന പോലീസിലെ 12 എസ്‌ പി മാർക്ക്‌ ഐ പി എസ്‌ ലഭിച്ചു ഇത്‌ സംബന്ധിച്ച വിഞ്ജാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു.എല്ലാവരും വിരമിച്ചവർ ആണ്‌ ഇവർക്ക്‌ 60 വയസ്‌ വരെ സർവ്വീസിൽ തുടരാം.


🅾 കൊച്ചിയിൽ സെയിൽസ്‌ സ്റ്റാഫും ക്യാഷ്യറും ഇല്ലാത്ത സ്റ്റോറിന്‌ ഇന്ന് തുടക്കം. വൈറ്റില ഗോൾഡ്‌ സൂക്ക്‌ മാളിലാണ്‌ ' വാട്ട്‌ എ സെയിൽ' എന്ന പേരിൽ ഷോറൂം വരുന്നത്‌. സെൻസറുകൾ ഉപയോഗിച്ചാണ്‌ സ്റ്റോറിന്റെ പ്രവർത്തനം


🅾 പെരിയാറിലൂടെ ഒഴുകി എത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂർ പറപ്പൂർ സ്വദേശി ജസ്റ്റിന്റെ ഭാര്യ ആൻലിയ (25) ആണ്‌ മരിച്ചത്‌.ആലുവയിൽ വച്ച്‌ ട്രെയിനിൽ നിന്ന് പുഴയിൽ ചാടി എന്ന് പറയുന്നു.


🅾 മണർക്കാട്‌ പള്ളി എട്ടുനോമ്പാചരണം നാളെ ആരംഭിക്കും.


🅾 കേരളത്തിൽ 3 വരെ കനത്ത മഴക്ക്‌ സാധ്യത ഇല്ലെന്ന് കാലാവസ്ഥ കേന്ദ്രം


🅾 മാർത്തോമ സഭക്ക്‌ 126 കോടിയുടെ ബജറ്റ്‌.


🅾 സോളാർ തട്ടിപ്പ്‌; മറ്റൊരു കേസിൽ ബിജു രാധാകൃഷ്ണന്‌ 2 വർഷം തടവും 9000 രൂപ പിഴയും വിധിച്ചു. സരിത ഹാജരായില്ല .അവരുടെ കേസ്‌ പിന്നീട്‌ പരിഗണിക്കും


🅾 സംസ്ഥാനത്ത്‌ എലിപ്പനി പടരുന്നു കോട്ടയം ,ആലപ്പുഴ ജില്ലകളിൽ ആണ്‌ എലിപ്പനി പടരുന്നത്‌.


🅾 പത്ത് മിനിറ്റ് പ്രസംഗത്തിനിടെ എട്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇടപെട്ടതിനാല്‍ പറഞ്ഞത് പൂര്‍ത്തിയാക്കാനായില്ല; മുതിര്‍ന്ന പൊതു പ്രവര്‍ത്തകനും സഭാ നേതാവുമായ മുഖ്യമന്ത്രിക്ക് അംഗത്തെ ശാസിക്കാന്‍ അവകാശമുണ്ട്; താന്‍ ഉദ്ദേശിച്ചത് മൂവാറ്റുപുഴയ്ക്ക് കൂടുതല്‍ സഹായം വേണമെന്ന് സമര്‍ത്ഥിച്ചെടുക്കാന്‍; ഉദ്ദേശിച്ച കാര്യം മുഴിപ്പിക്കാനാവാത്തതില്‍ വിഷമവും; നിയമസഭയിലെ പിണറായിയുടെ ഇടപെടലില്‍ പകച്ചുപോയ നിമിഷത്തെ കുറിച്ച്‌ യുവ എംഎല്‍എ എല്‍ദോ എബ്രഹാം  പ്രതികരിച്ചത് ഇങ്ങനെ


 🅾 ചെറുതോണി തുറന്നതോടെ തകര്‍ന്നടിഞ്ഞത് തടിയമ്പാടിന്റെ  സ്വപ്‌നങ്ങള്‍; ഒരാള്‍ പൊക്കത്തില്‍ മണല്‍ കയറി മൂടിയത് 20ല്‍ അധികം വീടുകള്‍; ക്യാമ്പിൽ  നിന്നും തിരികെ വന്നവര്‍ കണ്ടത് ചെളി മൂടി അസ്ഥിവാരം തകര്‍ന്ന് വീഴാനൊരുങ്ങി നില്‍ക്കുന്ന കിടപ്പാടങ്ങള്‍; വാഴത്തോപ്പിലും മരിയാപുരത്തും കഞ്ഞിക്കുഴിയിലും നാളുകളായി വൈദ്യുതി ഇല്ലാതെ വലഞ്ഞ് ആളുകള്‍.


🅾 യുഎഇ സഹായം വാങ്ങിയാല്‍ 2000 കോടി കവിയും; കോര്‍പ്പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടും കരുത്താകുമെന്ന് ഉറപ്പ്; അംബാനി ഫൗണ്ടേഷന്റെ 71 കോടി തുടക്കം മാത്രമെന്ന പ്രതീക്ഷയില്‍ കേരളം; മാതൃഭൂമിയിലെ ഒരു മാസ ശമ്ബളമായ 20 ലക്ഷത്തിനൊപ്പം എംഎല്‍എ പെന്‍ഷനും അഞ്ച് പേര്‍ക്ക് വീടു വയ്ക്കാന്‍ 25 ലക്ഷവും നല്‍കി ശ്രേയംസ് കുമാറിന്റെ സാലറി ചലഞ്ചും; കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമൊഴുക്ക് തുടരുന്നു.ദേശീയം

 
🅾 പരോൾ കാലാവധി തീർന്നു. ലാലുപ്രസാദ്‌ യാദവ്‌ വീണ്ടും ജയിലിലേക്ക്‌.


🅾 ഗോ എയർ രാജ്യാന്തര സർവ്വീസ്‌ ആരംഭിക്കും. ഇന്ത്യയിൽ നിന്ന് വിദേശ സർവ്വീസ്‌ നടത്തുന്ന അഞ്ചാമത്തെ വിമാന കമ്പനിയാണ്‌ ഗൊ എയർ.


🅾 ഹിസ്ബുൽ മുജാഹിദീൻ നേതാവ്‌ സയ്യദ്‌ സലാഹുദ്ദീന്റെ രണ്ടാമത്തെ മകൻഷക്കീൽ അഹമ്മദിനെ എൻ ഐ എ അറസ്റ്റ്‌ ചെയ്തു പാകിസ്ഥാനിൽ നിന്ന് പണം കാശ്മീരിൽ എത്തിച്ച സംഭവത്തിൽ ആണ്‌ അറസ്റ്റ്‌.


🅾 കേരളത്തിന് കേന്ദ്രം നേരത്തെ നല്‍കിയത് ഇരുട്ടടി തന്നെ! പ്രളയദുരന്തത്തില്‍  വലയുമ്പോൾ അനുവദിച്ച അരി ഫ്രീയല്ല; 233 കോടിയുടെ അരിക്ക് പണം വേണ്ടെന്ന നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് രാംവിലാസ് പാസ്വാന്‍; ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക ഈടാക്കുമെന്ന് കേന്ദ്രമന്ത്രിയുടെ സ്ഥിരീകരണം; നവകേരളനിര്‍മ്മാണത്തിന് ധനസമാഹരണത്തിനായി സംസ്ഥാന മന്ത്രിമാര്‍ വിദേശത്തേക്ക്; യുഎഇയില്‍ നിന്ന് കൂടുതല്‍ ധനസഹായം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി; പ്രളയത്തില്‍ വിദേശ സഹായം വാങ്ങണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി.


🅾 നോട്ട് നിരോധനം വന്‍ വിജയമെന്ന് അരുണ്‍ ജയ്റ്റ്‌ലി; സര്‍ക്കാര്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ വിജയകരം; വിമര്‍ശകര്‍ക്ക് മറുപടി നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.


🅾 ചോദ്യം ചോദിച്ചാലും അഭിപ്രായം പറഞ്ഞാലും തര്‍ക്കിച്ചാലും ഒരാള്‍ അര്‍ബന്‍ നക്‌സലാകുമോ? ട്വിറ്ററില്‍ കാട്ടുതീ പോലെ ചോദ്യങ്ങളും ഉത്തരങ്ങളും; അര്‍ബന്‍ നക്‌സലുകളുടെ പട്ടിക തയ്യാറാക്കണമെന്നുപറഞ്ഞ വിവേക് അഗ്നിഹോത്രിക്ക് ഗോ ബാക്ക് വിളികള്‍; 'ഞങ്ങള്‍ എഴുതിയെഴുതി ക്രിമിനലുകളായി..അവര്‍ കലാപം അഴിച്ചുവിട്ട് ഭരണത്തിലേറിയെന്ന് കനയ്യ കുമാര്‍; ഇടതുക്രിമിനലുകള്‍ക്കെതിരെയുള്ള നടപടി സ്വാഗതാര്‍ഹമെന്ന് ആര്‍എസ്‌എസും.


🅾 നോട്ടുനിരോധനം അബന്ധത്തില്‍ പറ്റിയ പിശകല്ല, പ്രധാനമന്ത്രി അറിഞ്ഞ് ചെയ്ത തെറ്റുതന്നെ; വന്‍കിട ബിസ്‌നസ്സുകാരെ വളര്‍ത്താന്‍ സാധാരണക്കാര്‍ക്ക് നേരെ നടത്തിയ കരുതിക്കൂട്ടിയുള്ളആക്രമണം ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി.


🅾 മുംബൈയിൽ 29കാരിയുടെ മൃതദേഹം കണ്ടെടുത്തത് ആണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന്; ഹര്‍ഷദയെ കാണാതായതിന് പിന്നാലെ ആണ്‍സുഹൃത്ത് മുങ്ങി; മൃതദേഹം കണ്ടെത്തിയത് ബന്ധുക്കള്‍.


🅾 ഭിമാ കൊറേഗാവ് സംഘര്‍ഷം ദളിതരും ഉന്നത കുലജാതരും തമ്മില്‍; ഞങ്ങള്‍ ദലിതര്‍ക്ക് അനുകൂലമായി നിലപാട് എടുത്തതാണ് സര്‍ക്കാറിനെ ചൊടിപ്പിച്ചത്; ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് വരവര റാവു .


🅾 കേജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും തലവേദനയായി പുതിയൊരു 'എഎപി'; ആപ്കി അപനി പാര്‍ട്ടിക്ക് അംഗീകാരം നല്‍കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കത്തെ പാര്‍ട്ടി ചോദ്യം ചെയ്‌തെങ്കിലും കമ്മിഷന്‍ തള്ളി; പാര്‍ട്ടിയുടെ ചുരുക്കെഴുത്ത് എഎപി എന്നത് വോട്ടര്‍മാരില്‍ സംശയം ജനിപ്പിക്കുമെന്ന് ആരോപിച്ച്‌ ആം ആദ്മി.അന്താരാഷ്ട്രീയം


 🅾 രൂപ വില താഴേക്ക്‌ കുതിക്കുന്നു . ഇന്നലെ 70.74 എന്ന നിരക്കിലാണ്‌ യു എസ്‌ ഡോളറുമായി വ്യാപാരം നടന്നത്‌. 15 പൈസയാണ്‌ ഇന്നലത്തെ ഇടിവ്‌.


🅾 രാജ്യാന്തര വിപണിയിൽ എണ്ണ വില കുതിക്കുന്നു. ബ്രെൻഡ്‌ ക്രൂഡ്‌ ഓയിൽ വില ഇന്നലെ ബാരലിന്‌ 77.87 ഡോളർ വരെ എത്തി


🅾 ഇന്ത്യയിൽ നിന്ന് അനധികൃതമായി 50 ഓളം പേരെ ജർമ്മനിയിലേക്ക്‌ മനുഷ്യകടത്ത്‌ നടത്തിയ സംഭവത്തിൽ 7 ഇന്ത്യക്കാർ പിടിയിൽ


🅾 ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മറിയം മുഹമ്മദ് റാഷിദ് അല്‍ മക്തൂം വിവാഹിതയാകുന്നു. വരൻ അബുദാബി രാജകുടുംബാംഗം  ഷെയ്ഖ്‌ ഖാലിദ്‌ ബിൻ ഹമദാനൽ നഹ്യാൻ


🅾 ചൈനയില്‍ കനത്ത മഴ തുടരുന്നു; ബ്രഹ്മപുത്ര നദിയില്‍ വെള്ളം ഉയരുന്നു; അരുണാചല്‍ പ്രദേശ് വെള്ളത്തില്‍ മുങ്ങുമോ എന്ന് ഭയന്ന് ഇന്ത്യ.


🅾 ബ്രഹ്മപുത്ര നദി കര കവിഞ്ഞു; ഇന്ത്യക്ക് പ്രളയ മുന്നറിയിപ്പുമായി ചൈന; ജലനിരപ്പുയരുന്നത് 150 വര്‍ഷത്തിനിടെ ആദ്യമായി.


🅾 അഞ്ചു വനിതകള്‍ക്ക് സൗദിയില്‍ വിമാനം പറത്താന്‍ അനുമതി.കായികം

🅾 സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജീവ വായു; വന്‍ തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ടിനെ വീണ്ടും കരകയറ്റി വീണ്ടും താരമായി സാം ക്യൂറന്‍; അവസാന നാല് വിക്കറ്റില്‍ മാത്രം ഇംഗ്ലീഷുകാര്‍ നേടിയത് 160 റണ്‍സ്; ഒന്നാമിന്നിങ്‌സില്‍ 246ന് പുറത്ത്. നേരത്തെ 86 ന്‌ 6 എന്ന നിലയിൽ വൻ തകർച്ചയിൽ നിന്ന് ആണ്‌ ഇംഗ്ലണ്ട്‌ ഒരു പരിധി വരെ രക്ഷപ്പെട്ടത്‌. കളി നിർത്തുമ്പോൾ ഇബ്ദിയ വിക്കറ്റ്‌ പോവാതെ 19 റൺസ്‌ എടുത്തിട്ടുണ്ട്‌.  ഇന്ത്യക്ക്‌ വേണ്ട്‌ ബുംറ 3 വിക്കറ്റ്‌ വീഴ്ത്തിയപ്പോൾ, ഷമി, ഇഷാന്ത്‌, അശ്വിൻ എന്നിവർ 2 വിക്കറ്റ്‌ നേടി . ഹാർദ്ദിക്‌ പാണ്ഡ്യ ഒരു വിക്കറ്റ്‌ നേടി


🅾 ഏഷ്യന്‍ ഗെയിംസില്‍ മലയാളികളുടെ മെഡല്‍ കൊയ്ത്ത്; അത്ലറ്റിക്സില്‍ അവസാന ദിനം മാത്രം നേടിയത് രണ്ട് സ്വര്‍ണമുള്‍പ്പടെ നാല് മെഡലുകള്‍; ജിന്‍സണ്‍ സ്വര്‍ണം ഓടിയെടുത്തപ്പോള്‍ ചിത്രയ്ക്ക് സ്വര്‍ണതിളക്കമുള്ള വെങ്കലം; ടീമിനത്തില്‍ വിസ്മയ സ്വര്‍ണം നേടിയപ്പോള്‍ അനസിനും കുഞ്ഞുമുഹമ്മദിനും വെള്ളി; ജക്കാര്‍ത്തയില്‍ നെഞ്ച് വിരിച്ച്‌ മലയാളി.


🅾 ഏഷ്യന്‍ ഗെയിംസ്: ജിന്‍സണും ചിത്രയ്ക്കും അഭിനന്ദനവുമായി കായികമന്ത്രി ഇ പി ജയരാജൻ


🅾 400 മീറ്റർ റിലെയിൽ ഇന്നലെ വെള്ളി മെഡൽ നേടുയ കുഞ്ഞുമുഹമ്മദ്‌ ട്രാക്കിൽ ഇറങ്ങിയത്‌ കുഞ്ഞ്‌ ജനിച്ചത്‌ അറിയാതെ മൽസരം തുടങ്ങുന്നതിന്‌ ഒരു മണിക്കൂർ മുമ്പാണ്‌ കുഞ്ഞ്‌ ജനിച്ചത്‌ .


🅾 ഹോക്കിയിൽ ഇന്ത്യക്ക്‌ കാലിടറി . സെമി ഫൈനലിൽ ഇന്നലെ 2-2 സമനില പാലിച്ചതിനെ തുടർന്ന് സഡൻ ഡെത്തിൽ 6-7 ന്‌ ഇന്ത്യ മലേഷ്യയോട്‌ പരാജയപ്പെട്ടു


🅾 ഐ പി എൽ ടീം റോയൽ ചലഞ്ചേഴ്സ്‌ ബാംഗളൂർ ഡാനിയൽ വെട്ടോറിയെ പരിശീലക സ്ഥാനത്ത്‌ നിന്ന് മാറ്റി. മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി കിർസ്സ്റ്റണെ നിയമിച്ചു.


🅾 യു എസ്‌ ഓപ്പൺ, മുൻ ലോക ഒന്നാം നമ്പർ താരം മുഗുരുസയും ആൻഡി മറെയും പുറത്തായി . നേരത്തെ സിമോണ ഹാലപ്‌ പുറത്തായിരുന്നു സിനിമാ ഡയറി

 
🅾 നയൻതാര നായികയായ തമിഴ്‌ ചിത്രം ' ഇമൈക്ക നൊടികൾ ' ഇന്ന് മുതൽ പ്രദർശനത്തിനെത്തും


🅾 വാളയാര്‍ പരമശിവവുമായി ജോഷിയുടെ മടങ്ങിവരവ്; ദിലീപിന്റെ നായികയായി എത്തുക കാവ്യതന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍.