Trending

മത സൗഹാര്‍ദത്തിന് പുതിയ മാനം:പ്രളയത്തില്‍ മുങ്ങിയ ക്ഷേത്രം ശുചീകരിച്ചു

ചാലക്കുടി: അബ്ദുള്‍ നാസറും അബ്ദുള്ളയും മുഹമ്മദ് മുസ്തഫയും ഹരിദാസും ബെന്നിയും ആന്റണിയും ഒരു മനസ്സോടെ കൈകോര്‍ത്തപ്പോള്‍ ശ്രീ എടത്രക്കാവ് ഭഗവിക്ഷേത്രത്തിന് വിശുദ്ധി വന്നു. പ്രളയത്തില്‍ മുങ്ങി പോയ മേലൂര്‍ പൂലാനിയിലെ നൂറ്റാണ്ടുകളോളം പഴക്കമുള്ള ശ്രീ എടത്രിക്കാവ് ഭഗവതി ക്ഷേത്രമാണ് വിവിധ മതസ്ഥരുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. ചെളി നിറഞ്ഞതിനെ തുടര്‍ന്ന് രണ്ടാഴ്ചായി ഇവിടെ ക്ഷേത്ര ചടങ്ങുകള്‍ നടത്താനാകാത്ത അവസ്ഥയായിരുന്നു.

തുടര്‍ന്നാണ് ക്ഷേത്രം തന്ത്രി പ്രസാദ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്താന്‍ തീരുമാനിച്ചത്. 26ന് പാലക്കാട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍പ്പുളശേരി അബ്ദുള്‍ നാസറിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘം ക്ഷേത്രത്തിലെത്തി ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി. 27ന് മുള്ളൂക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്.അബ്ദുളിന്റെ നേതൃത്വത്തിലുള്ള നാല്‍പതംഗ സംഘം ക്ഷേത്രം ശുചീകരിക്കാനെത്തി.


ഉച്ചതിരിഞ്ഞ് ഇതിലെ ഏഴംഗ സംഘം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. ക്ഷേത്രത്തിനുള്ളി ല്‍ നിന്നും 17 ടണ്‍ ചളിയാണ് ഇവര്‍ പുറത്തെടുത്തത്. തുടര്‍ന്ന് പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് മുഹമ്മദ്, മുസ്തഫ, ഹരികുമാര്‍, ബെന്നി, ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. വിവിധ മതസ്ഥരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ നടത്തിയ ശുചീകര പ്രവര്‍ത്തികള്‍ മതസൗഹാര്‍ദത്തിന് പുതിയ മാനം നല്‍കി.
Previous Post Next Post
3/TECH/col-right