Trending

വിവാഹ ചെലവ് ചുരുക്കി:തുക ദുരിതാശ്വാസ നിധിയിലേക്ക്

ശ്രീകൃഷ്ണപുരം: വിവാഹം ആര്‍ഭാടമായി മാറുമ്പോള്‍ ചെലവുകളും വലിയ തോതില്‍ ഉയര്‍ന്നു പോകുന്ന കാലഘട്ടത്തില്‍ നാട് നേരിടുന്ന വെല്ലുവിളിയോടൊപ്പം നില്‍ക്കാന്‍ നവദമ്പതിമാരും രക്ഷിതാക്കളും തീരുമാനമെടുത്തതിലൂടെ നാടിന്റെ മൊത്തം ആദരം ഏറ്റുവാങ്ങി.
കരിമ്പുഴ കിട്ടത്ത് വീട്ടില്‍ ബാലന്‍ മാസ്റ്റര്‍ ലക്ഷ്മിക്കുട്ടി ടീച്ചര്‍ ദമ്പതികളുടെ മകള്‍ മഞ്ജുവിന്റെയും കുലിക്കി ലിയാട് പാലക്കത്തൊടി ബാലചന്ദ്രന്‍ നളിനി ദമ്പതികളുടെ മകന്‍ വിഷ്ണുവിന്റെയും വിവാഹമാണ് ചെലവ് ചുരുക്കി ലളിതമായി നടത്തിയത്.

മണ്ണാര്‍ക്കാട് സബ് റജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വിവാഹം റജിസ്റ്റര്‍ ചെയ്തു.
വിവാഹത്തിന്റെ ഭാഗമായി ആഗസ്റ്റ് 19 ന് തീരുമാനിച്ച സ്വീകരണ സത്ക്കാരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും കേരളം അഭിമുഖീകരിക്കുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറുകയും ചെയ്തു. നവദമ്പതിമാരായ മഞ്ജുവിഷ്ണു എന്നിവരും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് ഒറ്റപ്പാലം എം.എല്‍.എ പി.ഉണ്ണിയെ ചെക്ക് ഏല്പിച്ചു. 
ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, എം.മോഹനന്‍ മാസ്റ്റര്‍, ജ്യോതിവാസന്‍, പി.മോഹനന്‍, കെ.സജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ബാലന്‍ മാസ്റ്ററും ലക്ഷ്മിക്കുട്ടി ടീച്ചറും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണ്.
Previous Post Next Post
3/TECH/col-right