Trending

കേരളത്തിലെ പ്രളയം: സഹകരിക്കാമെന്ന് പൈലറ്റുമാര്‍

ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്നും മുമ്പു പ്രഖ്യാപിച്ച സമരം ഉടന്‍ തുടങ്ങുന്നില്ലെന്നും എയര്‍ ഇന്ത്യാ പൈലറ്റുമാര്‍. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രതിഫലം പറ്റാതെ വിമാനം പറത്താന്‍ തയ്യാറാണെന്ന് കത്തില്‍ പറയുന്നു.

തങ്ങളുടെ കുടിശ്ശികയായ ഫ്‌ളൈയിംഗ് അലവന്‍സ് വേഗം നല്‍കിയില്ലെങ്കില്‍ ജോലി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഇവര്‍ അറിയിച്ചത്
Previous Post Next Post
3/TECH/col-right