Trending

താലികെട്ട് കഴിഞ്ഞ് ദമ്പതികൾ നേരെ പോയത് രക്തം ദാനം ചെയ്യുവാൻ

കല്യാണ മണ്ഡപത്തിൽ മുക്കം സ്വദേശി ഷിൽജുവും വധു രേഷ്മയും  നേരെ പോയത് ഇവരെ കാത്തിരിക്കുന്ന ബന്ധുക്കളുടെ അടുത്തേക്കായിരുന്നില്ല,  ഹോസ്പിറ്റലിലേക്കായിരുന്നു.വിവാഹ വേളയിൽ സുഹൃത്തിന് വന്ന ഫോൺ കോൾ ഷിൽജു കേൾക്കാനിടയായി. കാരശ്ശേരി കക്കാട് സ്വദേശിനിക്ക് B positive രക്തം ആവശ്യം ഉണ്ട് എന്നായിരുന്നു ആ ഫോൺ കോൾ. അപ്പോൾ തന്നെ തന്റെത് അതെ രക്തം ആണെന്ന് പറഞ്ഞപ്പോൾ കല്യാണ ദിവസം രക്തദാനം നടത്തണോ എന്ന് ചോദിച്ച കൂട്ടുകാരോട് ശിൽജു ഒന്നേ പറഞ്ഞുള്ളൂ...."താലികെട്ട് കഴിഞ്ഞില്ലെ വീട്ടിൽ പോകുന്നതിനു മുൻപ് എന്നെ ഹോസ്പിറ്റലിൽ എത്തിക്കൂ "....നേഴ്സ് ആയ ഭാര്യയും ഉടൻ സമ്മതം മൂളി .
ഇത് കേട്ടതും കൂട്ടുകാർ ഒന്നമ്പരന്നു. അവർ നേരെ ഷിൽജുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക്.




അത്യാഹിത വിഭാഗത്തിന് മുൻപിൽ കല്യാണ ഡ്രെസ്സിൽ ദമ്പതികളെയും ക്യാമറമാനേയും കണ്ടതും  സെക്യൂരിറ്റി കാരനും ഒന്ന് ഞെട്ടി. കാര്യം പറഞ്ഞപ്പോൾ സെക്യൂരിറ്റി കാരനും സന്തോഷം. പിന്നെ നേരെ ബ്ലഡ്‌ ബാങ്കിൽ പൊയി ബ്ലഡ്‌ കൊടുത്തു തിരിച്ചിറങ്ങിയപ്പോ ഷിൽജുവിന്റെയും ഭാര്യയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ഈ സമയം പെണ്ണിന്റെ വീട്ടിൽ നിന്നും പുറപ്പെട്ടു ഏറെ നേരം കഴിഞ്ഞിട്ടും അവരെ കാണാത്തതിനാൽ ബന്ധുക്കൾ വിഷമിച്ചു .എന്നാൽ തന്റെ മക്കൾ നല്ലൊരു കാര്യം ചെയ്യാൻ പോയതാണെന്ന് അറിഞ്ഞപ്പോൾ  അഭിമാനം തോന്നിയെന്ന് വീട്ടുകാർ പറഞ്ഞു.
Previous Post Next Post
3/TECH/col-right