Trending

ട്രാ​ക്കി​ലെ അ​റ്റ​കു​റ്റ​പ്പ​ണി: ര​ണ്ടു വ​രെ നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി


തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്നു റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തേ​ണ്ട​തി​നാ​ല്‍ അ​ടു​ത്ത മാ​സം ര​ണ്ടു വ​രെ നി​ര​വ​ധി പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ഗു​രു​വാ​യൂ​ര്‍-​തൃ​ശൂ​ര്‍, പു​ന​ലൂ​ര്‍-​കൊ​ല്ലം, ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍, എ​റ​ണാ​കു​ളം-​കാ​യം​കു​ളം, കാ​യം​കു​ളം-​എ​റ​ണാ​കു​ളം (കോ​ട്ട​യം വ​ഴി) എ​ന്നീ ട്രെ​യി​നു​ക​ള്‍ ര​ണ്ടു വ​രെ പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി.


തൃ​ശൂ​ര്‍-​കോ​ഴി​ക്കോ​ട് പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ തൃ​ശൂ​ര്‍-​ഷൊ​ര്‍​ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​ല്ല. എ​റ​ണാ​കു​ളം-​ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സ് ഷൊ​ര്‍​ണൂ​ര്‍-​ക​ണ്ണൂ​ര്‍ സെ​ക്ഷ​നി​ല്‍ ഓ​ടി​ല്ല.


പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് ര​ണ്ടു മ​ണി​ക്കൂ​ര്‍ 40 മി​നി​റ്റ് വൈ​കി മാ​ത്ര​മേ വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട് എ​ത്തു​ക​യു​ള്ളു. 


എ​റ​ണാ​കു​ളം-​ഹ​സ്ര​ത്ത് നി​സാ​മു​ദീ​ന്‍, നാ​ഗ​ര്‍​കോ​വി​ല്‍-​മം​ഗ​ലാ​പു​രം പ​ര​ശു​റാം കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് ഗ​രീ​ബ്ര​ഥ്, പൂ​ന-​എ​റ​ണാ​കു​ളം ബൈ​വീ​ക്ക്ലി സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​ലോ​ക​മാ​ന്യ​തി​ല​ക്, നേ​ത്രാ​വ​തി കു​ര്‍​ള എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ പ​ള്ളി​പ്പു​റം-​കു​റ്റി​പ്പു​റം ഭാ​ഗ​ത്ത് 20 മു​ത​ല്‍ 60 മി​നി​റ്റ് വ​രെ വൈ​കും.
Previous Post Next Post
3/TECH/col-right