കൊടുവള്ളി: നവീകരണ പ്രവൃത്തി നടക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന്
വീണ് പരിക്കേറ്റ ബാലുശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം. കുറുമ്പൊയില്‍കൂരി
കുന്നുമ്മല്‍ സത്യന്‍ (50) ആണ് മരണപ്പെട്ടത്. തോരാട്മലയില്‍ രാജന്‍ (48),
പൊട്ടന്‍കാവില്‍ കെടി ബിജു (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൊടുവളളി- ആര്‍ഇസി റോഡില്‍ ചുണ്ടപ്പുറം കിളച്ചാര്‍വീട്ടില്‍ അബ്ദുല്‍മജീദിന്റെ വീട്ടില്‍ ഇന്ന് പകല്‍ 12 പന്ത്രണ്ട് മണിയോടെയാണ് സംഭവം.പുതുതായി നിര്‍മ്മിക്കുന്ന രണ്ടാംനിലയിലെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീഴുകയായിരുന്നു. ഇതിന് താഴെ ഒന്നാംനിലയില്‍ വീടിന്റെ തേപ്പ് ജോലി ചെയ്തുകൊണ്ടിരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. സണ്‍ഷെയ്ഡ് ഭാഗം ഇവരുടെ ശരീരത്തിലേക്കാണ് വീണത്. പരിക്കേറ്റ മൂന്ന് പേരും ബാലുശേരി സ്വദേശികളാണ്. ഓടിക്കൂടിയ നാട്ടുകാരാണ് മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. നരിക്കുനിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Tags:
KOZHIKODE