Trending

യുഎഇ:പൊതുമാപ്പ്

പൊതുമാപ്പ് പ്രമാണിച്ച് യുഎയിൽ അനധികൃതമായി  വിസ കാലാവധി കഴിഞ്ഞും പാസ്പോർട്ട്‌ കാലാവധി കഴിഞ്ഞും മറ്റുമായി  താമസിക്കുന്നവർക്ക്  2018 ഒക്ടോബർ  31 വരെ  രേഖകൾ പുതുക്കി നിയമാനുസൃതമാകാനോ,അല്ലെങ്കിൽ പിഴയൊടുക്കാതെ   രാജ്യം വിട്ടു പോകുവാനോ  ഉള്ള  സുവർണ്ണാവസരം.



എവിടെ അപേക്ഷിക്കാം?

അബുദാബി :-
============
 1.എമ്മിഗ്രേഷൻ  ഓഫീസ് - അൽ ഐൻ
2.ഷഹാമ്മ -  ഇമ്മിഗ്രേഷൻ
3.അൽ ഗാർബിയ - എമ്മിഗ്രേഷൻ
(എന്നീ 3കേന്ദ്രങ്ങളിൽ )

ദുബായ്
========
1. അൽ അവീർ ഇമ്മിഗ്രേഷൻ

മറ്റ്  എമിരേറ്റ്സുകൾ
===============
ബാക്കിയുള്ള എല്ലാ എമിറേറ്റുകളിലേയും  മെയിൻ ഇമ്മിഗ്രേഷൻ ഓഫീസിൽ ഈ സേവനം ലഭ്യമാണ്.

സമയം : രാവിലെ 8മുതൽ രാത്രി 8മണി വരെ ഈ സർവീസ് ലഭ്യമാണ്. കൂടാതെ താഴെ പറയുന്ന സ്ഥലത്തും സേവനം ലഭ്യമാണ്.

ആവിശ്യം ഉള്ള രേഖകൾ: ഒറിജിനൽ പാസ്പോർട്ട്‌/ എമർജൻസി സർട്ടിഫിക്കറ്റ്, റിട്ടേൺ എയർ ടിക്കറ്റ് (കോപ്പി കൂടി  കൈവശം കരുതുക)

പാസ്പോർട്ട്‌ ഇല്ലാത്തവർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ലഭിക്കുന്ന എക്സിറ് പാസ്സ് ആണ് എമർജൻസി സർട്ടിഫിക്കറ്റ്.അത് ലഭിക്കേണ്ടവർ അതു ആദ്യം ഉണ്ടാക്കാൻ  വേണ്ടി എംബസി /കോൺസുലേറ്റ്  പോയി അപ്ലൈ ചെയ്യുക.

ഫീസ് : രാജ്യം വിട്ടു പോകാതെ രേഖകൾ നിയമാനുസൃതമാക്കാൻ  500 ദിർഹംസും,  എക്സിറ് പാസ്സ് എടുത്തു രാജ്യം വിട്ടുപോകാൻ 220 ദിർഹസും ആണ് ഫീസ്.

തുടർന്ന് രാജ്യത്തു നിൽക്കുന്നവർക്ക് എത്ര നാൾ നിലക്കാൻ സാധിക്കും : 500 ദിർഹംസ് ഫീസ് നൽകി റെസിഡൻസി പുതുക്കി താത്കാലികമായ 6മാസം സാധുതയുള്ള രേഖയിൽ പുതിയ ജോലി കണ്ടത്താൻ സാധിക്കും.

രാജ്യം വിട്ടു പുറത്തു പോകുന്നവർക്ക് തിരികെ വരാൻ സാധിക്കുമോ : സാധിക്കും. നിയമ വിധേയമല്ലാത്ത രാജ്യത്തു വന്നവർക്കു 2വർഷത്തേക്ക് ബാൻ ഉണ്ടാകും. അതല്ലാതെ എല്ലാവർക്കും തിരികെ വരുന്നതിനു യാതൊരു തടസവും ഇല്ല.

പൊതുമാപ്പിന്  യോഗ്യത ആർക്കെല്ലാം ലഭിക്കും:  നിലവിൽ രാജ്യത്തു കേസുകളിൽ പെട്ടിട്ടില്ലാത്തവർക്കു എല്ലാവർക്കും അപേക്ഷിക്കാൻ യോഗ്യത ഉണ്ട്. അബ്സ്കോണ്ടിങ് (ഒളിച്ചോടി തൊഴിൽ ഉടമയിൽ നിന്നും) ഉള്ളവർ അതു പരിഹരിച്ചു അപേക്ഷ സമർപ്പിക്കാവുന്നതാണ്.

രേഖകൾ ശരിയാക്കി ജോലി അനേഷിക്കുന്നവർക്കു മിനിസ്ട്രി ഓഫ് ലേബർ വിർച്ചൽ മാർക്കറ്റ് ഡാറ്റബേസിൽ അപ്ലൈ ചെയ്തു  തൊഴിൽ സാധ്യത വര്ധിപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക IWRC  800 46342 (800-INDIA) or ഇന്ത്യൻ കോൺസുലേറ്റ് 056 - 5463903 (24x7) indiaindubai.amnesty@gmail.com.
ഇപ്പോൾ ലഭ്യമായിരിക്കുന്ന ഈ സേവനം പരമാവധി ആളുകൾ ഉപയോഗപ്പെടുത്തുക.

പൊതുമാപ്പ് കഴിഞ്ഞു അനധികൃതമായി തങ്ങുന്നവർക്ക് കനത്ത പിഴയാണ് കാത്തിരിക്കുന്നത്.
Previous Post Next Post
3/TECH/col-right