Trending

അഭിമന്യു വധം: ഒരാൾ കൂടി പിടിയിൽ

മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിൽ. നെട്ടൂർ സ്വദേശി റജീബ് ആണ് പിടിയിലായത് . ക്യംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്. കൊലയാളി സംഘത്തിലെ പ്രധാനികളിലൊരാളാണ് റജീബ്.


അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒളിവിലായിരുന്ന ഇയാളെ തിരിച്ച് കേരളത്തിലേക്ക് വരുന്ന വഴിയിലാണ് പൊലീസ് പിടികൂടിയത്. റജീബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Previous Post Next Post
3/TECH/col-right