Trending

പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു.

പെരുമണ്ണ: പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പെരുമണ്ണ പാറകണ്ടം കാട്ടുപീടിയക്കല്‍ കോയസ്സന്റെ മക്കള്‍ ഷബീര്‍ (34) ,സബ്ഹാന്‍ (26) എന്നിവരാണ് മരിച്ചത്. ചാലിയാര്‍ പുഴയില്‍ വാഴയൂര്‍ തിരുത്തിയില്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങി മരിച്ചത്.


കുടുംബ സമേതം ഉമ്മയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു. രണ്ടുപേരും സിവില്‍ എഞ്ചിനീയര്‍മാരാണ്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ സബ്ഹാന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കണ്ടെത്തിയിരുന്നു. ഷബീറിന്റെ മൃതദേഹം ഇന്ന് രാവിലെ ബേപ്പൂര്‍ അഴിമുഖത്ത് വെച്ചാണ് കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങളും മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഷബീറിന്റെ ഭാര്യ ഹസീന മാവൂര്‍ മക്കള്‍ കെന്‍സ (4) കെന്‍സ മുഹമ്മദ് (1). സബ്ഹാന്‍ അവിവാഹിതനാണ്. മാതാവ് ഫാത്തിമ.

Previous Post Next Post
3/TECH/col-right