താമരശേരി: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച താമരശേരി താലൂക്കിലെ ആറ് ക്യാമ്പുകളില്‍ 179 കുടുംബങ്ങളിലായി 646 പേരാണുള്ളത്. പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സെന്റ് ജോസഫ് സ്‌കൂളില്‍ 87 കുടുംബങ്ങള്‍ (300 പേര്‍), മണല്‍വയല്‍ എകെടിഎം സ്‌കൂളില്‍ 66 കുടുംബങ്ങള്‍ (250), തിരുവമ്പാടി പഞ്ചായത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളില്‍ 15 കുടുംബങ്ങള്‍ (48), മുത്തപ്പന്‍പുഴ എല്‍പി സ്‌കൂളില്‍ 3 കുടുംബങ്ങള്‍ (13), കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എല്‍പി സ്‌കൂളില്‍ 6 കുടുംബങ്ങള്‍ (28), കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടം പിഎച്ചസി 2 കുടുംബങ്ങള്‍ (7) എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
മഴക്കെടുതിയില്‍ താമരശ്ശേരി താലൂക്കില്‍ 15 വീടുകള്‍ പൂര്‍ണമായും 98 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പുതുപ്പാടി പഞ്ചായത്തില്‍ 10 വീടുകള്‍ പൂര്‍ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൂടരഞ്ഞിയില്‍ നാല് വീടുകള്‍ പൂര്‍ണമായും 75 വീടുകള്‍ ഭാഗികമായും തകര്‍ന്നു.തിരുവമ്പാടിയില്‍ ഒരു വീട് പൂര്‍ണമായും കോടഞ്ചരി നെല്ലിപ്പൊയിലിലല്‍ മൂന്ന് വീട് ഭാഗികമായും തകര്‍ന്നു.
തിരുവമ്പാടി പഞ്ചായത്തിലെ ഇലന്തുകടവ് തുരുത്തില്‍ മലവെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയവരില്‍ ചിലര്‍ വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് തിരിച്ചെത്തി ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചിടിടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. വീടുകളുടെ രണ്ടര മീറ്റര്‍ ഉയരത്തിലാണ് ഇവിടെ വെള്ളം കയറിയത്. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്.

Tags:
KOZHIKODE