Trending

അവർ ദുരിതത്തിലാണ്: കണ്ണീരൊപ്പാൻ കൈകോർക്കുക


കാലവർഷത്തിന്റെ കലിതുള്ളി പാച്ചിലിൽ അന്തിച്ചു പോയ വയനാട്ടിലെ സഹോദരങ്ങളെ കൈ മെയ് മറന്ന് സഹായിക്കാൻ നമുക്കൊരുമിക്കാം..... 

മൂവായിരത്തോളം കുടുംബങ്ങളിലെ 12000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമില്ല, വസ്ത്രമില്ല, മറ്റ് പ്രാഥമിക സൗകര്യങ്ങളില്ല. സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും നെട്ടോട്ടമോടിയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അത്യാവശ്യ സഹായങ്ങള്‍ എത്തിക്കുന്നത്. ലോകത്തിന്റെ സഹായം വയനാടിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഇത്.



എളേറ്റിൽ വട്ടോളിയുടെ യുവജന കൂട്ടായ്മയായ എസ്‌കോ എളേറ്റിൽ  വയനാട്ടിലെ മഴക്കാല ദുരിതത്തിൽ സർവ്വവും വെള്ളത്തിനടിയിലായ നിസ്സഹായരായ പതിനായിരങ്ങളെ സഹായിക്കുവാൻനിങ്ങൾക്ക് മുന്നിലേക്കിറങ്ങുകയാണ്.

നമ്മുടെ സഹജീവികൾക്ക് നൽകാവുന്ന; അവർക്ക് മാന്യമായി ഉപയോഗിക്കാവുന്ന വസ്ത്രങ്ങൾ, പുതപ്പ്, പലവ്യഞ്ജന സാധനങ്ങൾ, കുട്ടികൾക്കുള്ള നോട്ട് ബുക്ക്, ബാഗ്, പേന, പെൻസിൽ, തുടങ്ങി സർവ്വതും ഒറ്റയടിക്ക് നഷ്ടപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആവശ്യമായതെല്ലാം അവർക്കിന്ന് അത്യാവശ്യമാണ്. 



ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക്  ഉണങ്ങിയ വസ്ത്രങ്ങൾ മതിയാകാതെ വരുന്നുണ്ട്. അവരെ സഹായിക്കാൻ നമ്മുടെ വീടുകളിൽ ഉള്ള ഉപയോഗിക്കാൻ പറ്റുന്ന വസ്ത്രം, പുതപ്പ് , ഭക്ഷ്യ ധാന്യങ്ങൾ, മുണ്ട്, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ ആഗസ്ത് 12 ഞായറാഴ്ച രാവിലെ 7 മണി മുതൽ  വൈകുന്നേരം വരെ എളേറ്റിൽ വട്ടോളി എസ്‌കോ ജനസേവന കേന്ദ്രത്തിൽ  സമാഹരിക്കുന്നു..



...നിങ്ങളും സഹായിക്കണം...


ഭക്ഷണമില്ലാതെ...പണമില്ലാതെ...വീടില്ലാതെ സർവ്വതും നഷ്ടപ്പെട്ട് അവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. അവരെ സഹായിക്കാൻ കൈകോർക്കാം നമുക്ക്. എന്ത് സഹായമാണെങ്കിലും ആപത്തിൽ ഒരു കൈതാങ്ങ്. അണ്ണാറക്കണ്ണനും തന്നാലായത് ....!!!? മണ്ണിലുള്ളവനെ നമ്മൾ സഹായിച്ചാൽ മുകളിലുള്ളവൻ നമ്മളെ സഹായിക്കും. ആപത്തുകൾ തടയപ്പെടും....!!! 

ഈ ദുരിതത്തിൽ അകപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നിങ്ങളാൽ കഴിയുന്ന സഹായം ഞങ്ങൾ അഭ്യർത്ഥിക്കുന്നു








എസ്‌കോ എളേറ്റിൽ
escoelettil.org 
ഫോൺ :
8714 20 2000 
9539 30 2000
4952 20 2000

Previous Post Next Post
3/TECH/col-right