Trending

വിടപറഞ്ഞത് നാടിനെ ഒരുമിച്ചിരുത്തിയ നേതാവ്.




എളേറ്റിൽ:  ഇന്നലെ അന്തരിച്ച മുസ്്‌ലിംലീഗിന്റേയും സമസ്തയുടേയും നേതാവായിരുന്ന പന്നൂര്‍ കെ.ആലി മാസ്റ്റര്‍ ഒരു നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നിന്നു നയിച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്നു. പന്നൂര്‍ പ്രദേശത്ത് മത സാമൂഹിക രാഷട്രീയ രംഗത്തു ഒരു കാലത്തു നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹം. ഈ പ്രദേശത്തിന്റെ അടിസ്ഥാന വികസനത്തിനു തുടക്കം കുറിച്ച രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ആലി മാസ്റ്റര്‍. പന്നൂര്‍ പ്രദേശത്തെ പള്ളിയുടേയും മദ്‌റസയുടേയും ഭരണ സമിതിയുടെ അമരത്തു മരണം വരെ അദ്ദേഹം തന്നെയായിരുന്നു. എല്ലാ ആശയ ഭിന്നതകളെയും ചേര്‍ത്ത് നിര്‍ത്തി നാടിനെ മുമ്പോട്ട് നയിക്കുന്നതില്‍ കെ.ആലി മാസ്റ്റര്‍ എന്ന താത്വികന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. നിസ്വാര്‍ത്ഥതയും നിശബ്ദതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പഞ്ചായത്ത് മെമ്പറായും വൈസ് പ്രസിഡന്റായും മഹല്ല്  പ്രസിഡന്റയും  പ്രവര്‍ത്തിച്ചപ്പോഴെല്ലാം  നിശബ്ദമായ പ്രവര്‍ത്തന രീതിയായിരുന്നു ആലി മാസ്റ്ററുടെത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുമായിരുന്നിട്ട് പോലും വഴിമാറി നടക്കാനാണ് അദ്ദേഹം.  ആര്‍ഭാടങ്ങളും സമ്പന്നതയും ഒന്നുമില്ലാത്ത കാലത്ത്  പള്ളിയും മദ്‌റസയും  ബലാരിഷ്ടതകളിലൂടെ കടന്നുപോയ നാളുകളില്‍ മസ്റ്റര്‍ക്കു ശമ്പളം ലഭിക്കുന്ന ദിവസമായിരുന്നു ഇമാമിനും മുഅദ്ദിനും ശമ്പളം ലഭിച്ചിരുന്നത്. പൊതുമുതൽ കൈകാര്യം ചെയ്യുന്നതിലെ സൂക്ഷമത മാതൃകാപരമാണ്.ആവിലോറ എ.യു.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായിട്ടാണ് വിരമിച്ചത്.കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും അഞ്ച് തവണ പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ്പ്രസിഡണ്ട്, ജനറല്‍ സിക്രട്ടറി, നിലവില്‍ പന്നൂര്‍ അന്‍വാറുല്‍ ഇസ്‌ലാം മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് ,കരണ്ടാംതൂക്ക് മഹല്ല് പ്രസിഡന്റ്, എം.കെ മുഹമ്മദ് മുസ്്‌ലിയാര്‍ ഇസ്്‌ലാമിക് സെന്റര്‍ രക്ഷാധികാരി  എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയാണ്. ക്രസന്റ് ചാരിറ്റബിള്‍ സെസൈറ്റി സ്ഥാപകനാണ്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു. മയ്യത്ത് നിസ്‌കരത്തിന്
പാണക്കാട് ബഷീറലി തങ്ങള്‍ നേതൃത്വം നല്‍കി. നേതാക്കളായ ഉമര്‍ ഫൈസി മുക്കം, അബ്ദുൽ ബാരി ബാഖവി, സയ്യിദ് അലവിക്കായ തങ്ങൾ കാടാമ്പുഴ, കെ.കെ.ഇബ്രാഹിം മുസ്ലിയാർ, കെ.കെ.അബ്ദുറഹിമാൻ മുസ്ലിം കൊട്ടപ്പുറം, മജീദ് ദാരിമി ചളിക്കോട്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശെരി, സി.മോയിൻകുട്ടി, എം.എ.റസാഖ് മാസ്റ്റർ, എൻ. സി. ഉസയിൻ മാസ്റ്റർ, നജീബ് കാന്തപുരം  തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
Previous Post Next Post
3/TECH/col-right