Trending

ഓണത്തിരക്ക്: പ്ര​ത്യേ​ക ട്രെയിനുകളുടെ സമയക്രമം


   

തിരുവനന്തപുരം:ഓ​ണം പ്ര​മാ​ണി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ-​മാം​ഗ്ലൂ​ര്‍ റൂ​ട്ടി​ല്‍ പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ച്ച​താ​യി സ​തേ​ണ്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. ഈ ​മാ​സം 22, 23, 24, 26, 27, 28 തീ​യ​തി​ക​ളി​ലാ​ണ് സ്പെഷ്യൽ ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക.

ഈ ​മാ​സം 23-ന് ​രാ​ത്രി 10.30ന് ​ചെ​ന്നൈ സെ​ന്‍​ട്ര​ലി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന സു​വി​ധ സ്പെഷ്യൽ ട്രെ​യി​ന്‍ 24-ന് ​രാ​വി​ലെ 10.55-ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും.

23-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.15-ന് ​ചെ​ന്നൈ​യി​ല്‍ നി​ന്നു പു​റ​പ്പെ​ടു​ന്ന സ്പെഷ്യൽ ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ 7.45-നു ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ എ​ത്തും.

തി​ര​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ചെ​ന്നൈ സെ​ന്‍​ട്ര​ലി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്പെഷ്യൽ ട്രെ​യി​ന്‍ 22-ന് ​വൈ​കു​ന്നേ​രം 7.10-ന് ​പു​റ​പ്പെ​ടും. 23ന് ​രാ​വി​ലെ 11.45ന് ​എ​ത്തി​ച്ചേ​രും.

ചെ​ന്നൈ സെ​ന്‍​ട്ര​ലി​ല്‍​നി​ന്നു 24-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.45-ന് ​പു​റ​പ്പെ​ടു​ന്ന പ്ര​ത്യേ​ക ട്രെ​യി​ന്‍ പി​റ്റേ​ന്നു പു​ല​ര്‍​ച്ചെ 4.50-ന് ​ചെ​ന്നൈ സെ​ന്‍​ട്ര​ലി​ല്‍ എ​ത്തി​ച്ചേ​രും.

 ഈ ​മാ​സം 21, 27 തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ച്ചു​വേ​ളി​യി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന സ്പെഷ്യൽ ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ 6.45-ന് ​ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ചേ​രും.

22, 28 തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് 12.30-ന് ​കൊ​ച്ചു​വേ​ളി​യി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന സ്പെഷ്യൽ ഫെ​യ​ര്‍ ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ 7.40ന് ​ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ചേ​രും.

26-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 4.15-ന് ​നാ​ഗ​ര്‍​കോ​വി​ലി​ല്‍​നി​ന്നു മാം​ഗ്ലൂ​രി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന സ്പെഷ്യൽ ഫെ​യ​ര്‍ ട്രെ​യി​ന്‍ കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം വ​ഴി പി​റ്റേ​ന്ന് രാ​വി​ലെ ആ​റി​ന് മാം​ഗ്ലു​രി​ല്‍ എ​ത്തി​ച്ചേ​രും.

27-ന് ​രാ​വി​ലെ 8.30-ന് ​മാം​ഗ്ലൂ​രി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന സ്പെഷ്യൽ ഫെ​യ​ര്‍ ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​ത്രി 10.15-ന് ​നാ​ഗ​ര്‍​കോ​വി​ലി​ല്‍ എ​ത്തി​ച്ചേ​രും.

ELETTIL ONLINE

Follow us on Whatsaap
https://chat.whatsapp.com/8Tqm71J8RcWCLbxEW2T2Gp
Previous Post Next Post
3/TECH/col-right