മലയാളക്കരയ്ക്ക് ഐശ്വര്യമായി പെയ്തിറങ്ങേണ്ടിയിരുന്ന കാലവർഷം ഇക്കുറി വന്നെത്തിയത് കലിതുള്ളി, പ്രളയം തീർത്തുകൊണ്ട്...
വെള്ളപ്പൊക്കം, ആളപായം, ദുരിതാശ്വാസ ക്യാമ്പുകൾ....
എങ്ങും വിറങ്ങലിക്കുന്ന, ഭീതിജനകമായ കാഴ്ചകൾ...
സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളായി ലോകത്താകമാനം പ്രചുരപ്രചാരമുള്ള മലയാളികൾ പരസ്പരം സഹായഹസ്തങ്ങൾ നൽകി അതിജീവിക്കുന്ന കഴിഞ്ഞ ദിനരാത്രങ്ങൾ....
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
കോഴിക്കോടിന്റെ കിഴക്കൻ മലയോര മണ്ണിലെ വിവിധ ഭാഗങ്ങളിലുമുണ്ടായി ഉരുൾപൊട്ടലും, മണ്ണിടിച്ചിലും, വെള്ളപ്പൊക്കവും. അതോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പുകളും....
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ അഭ്യർത്ഥനയിൽ തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള സന്നദ്ധ സേവന തൽപരരായ ഒരുപറ്റം യുവാക്കളുടെ കൂട്ടായ്മയിൽ"പ്രകൃതിക്ഷോഭത്താൽ ദുരിതമനുഭവിക്കുന്നവർക്കായ് ഒരു കൈത്താങ്ങ്" എന്ന വാട്സപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയുണ്ടായി.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ സഹായങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട്, ദൈവനാമത്തിൽ ദൃഢ നിശ്ചയം നടത്തി പ്രവർത്തനപ്രയാണം ആരംഭിച്ചു...
രണ്ട് ദിവസങ്ങളിലായി തിരുവമ്പാടി സാംസ്കാരിക നിലയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ചു തുടങ്ങി.
പ്രവാസികൾ, സംഘടനകൾ, ക്ലബ്ബുകൾ, സംഘടനകൾ, സന്നദ്ധ സേവന പ്രവർത്തകർ, അധ്യാപകർ, ജീവനക്കാർ, സ്ഥാപനങ്ങൾ, വ്യാപാരികൾ, വ്യക്തികൾ തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽനിന്ന് അകമഴിഞ്ഞ സഹായങ്ങൾ എത്തിത്തുടങ്ങി... സാമ്പത്തികമായും സാമ്പത്തികേതരമായും.
അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ബെഡ്, ബെഡ്ഷീറ്റ്, പുതപ്പുകൾ, തോർത്ത്, കസേരകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ സഹായങ്ങൾ...
സഹായങ്ങൾക്ക് അർഹരായവരെ കണ്ടെത്തുന്നതിനായി ഒരു കോർഡിനേഷൻ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം വിപുലമാക്കി.
തുടർന്ന് തിരുവമ്പാടി മണ്ഡലത്തിലെ തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ, പുഷ്പഗിരി, പുല്ലൂരാംപാറ, ആനക്കാം പോയിൽ, മുത്തപ്പൻപുഴ, പുതുപ്പാടി എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ ഒരു കൈതാങ്ങ് പ്രവർത്തകർ സന്ദർശനം നടത്തി, നിജസ്ഥിതി മനസ്സിലാക്കി കൊണ്ട് ആവശ്യമായ ഭക്ഷണ ധാന്യ കിറ്റ്, വസ്ത്രങ്ങൾ, അവശ്യവസ്തുക്കൾ, പുതപ്പുകൾ, തുടങ്ങിയവ ആദ്യഘട്ടമായി സഹായം നൽകി.
തിരുവമ്പാടി പഞ്ചായത്തിലെ വെള്ളം കയറിയ വീടുകൾ ഉൾപ്പെടെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണ ധാന്യ കിറ്റ്, ക്ലീനിങ് ഉൽപ്പന്നങ്ങൾ, ബെഡ് ബെഡ്ഷീറ്റ്, പുതപ്പുകൾ, തോർത്തുകൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയ ലഭ്യമായ സഹായങ്ങൾ വിതരണം ചെയ്തു.
ഈ സമയങ്ങളിൽ വിവിധ ക്യാംപുകളിൽ കഴിയുന്നവർക്കാവശ്യമായ വസ്ത്രങ്ങൾ സാംസ്കാരിക നിലയത്തിൽ നിന്നും നൽകാനായി.
രണ്ടാം ഘട്ടമായി തിരുവമ്പാടി പഞ്ചായത്തിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കും (വാർഡ് മെമ്പർമാർ തന്ന ലിസ്റ്റ് പ്രകാരം) കോളനികളിൽ പ്രയാസമായി കഴിയുന്നവർക്കും (കിടപ്പുരോഗികൾ, മാറാരോഗികൾ, വിധവകൾ, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ, പട്ടിണി തുടങ്ങിയവർക്ക് മുൻഗണന നൽകി 10 കിലോ വീതം അരി വിതരണം ചെയ്തു.
കൂമ്പാറയിൽ ഉരുൾപൊട്ടലിൽ വീട് ഭാഗികമായി തകർന്ന സുബൈദയ്ക്ക് പുതിയ വാടക വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചർ, കസേരകൾ, ബെഡ്, തലയണ, ബെഡ്ഷീറ്റ്, പുതപ്പുകൾ, ഗൃഹോപകരണങ്ങൾ എന്നിവയും ആനയാംകുന്ന് ഭാഗത്ത് ഒരു വീട്ടിലേക്ക് കട്ടിൽ, ബെഡ്, ബെഡ്ഷീറ്റ്, പുതപ്പുകൾ, തലയണ, അലമാര തുടങ്ങിയവയും സഹായമായി നൽകി.
ദുരിത നാളുകൾക്കിടയിൽ വിരുന്നെത്തിയ ബക്രീദ്, ഓണം ആഘോഷ ദിനങ്ങളിൽ കലങ്ങിയ കണ്ണുകളുമായി നിൽക്കുന്നവർക്ക് മുന്നിൽ ആശ്വാസത്തിൻ തെളിനീരായി സഹായങ്ങൾ എത്തിച്ച്, 500ഓളം കുടുംബങ്ങളിലെ ഓരോ മുഖങ്ങളിലും പുഞ്ചിരി വിടർത്തി, 16 ദിവസങ്ങളിലായി ഒരു കൈത്താങ്ങിന്റെ പ്രവർത്തന പ്രയാണം.
കർമ്മനിരതരായ യുവാക്കളുടെ കൂട്ടായ്മ "ഒരു കൈത്താങ്ങ്" നാട്ടിലെങ്ങും ചർച്ചാവിഷയമായി, പ്രശംസാർഹനീയരായി.
അർഹരായവർക്കെല്ലാം സഹായങ്ങൾ നേരിട്ട് എത്തിച്ചു പ്രവർത്തനം പൂർത്തീകരിക്കുമ്പോൾ ആത്മനിർവൃതിയുടെ സുമുഹൂർത്തങ്ങൾ.....
ലാഭേച്ഛയില്ലാത്ത നിസ്വാർത്ഥ സേവനമാണ് കഴിഞ്ഞ 16 ദിവസങ്ങളിലായി ഒരു കൈത്താങ്ങ് പ്രവർത്തകർ കാഴ്ച വെച്ചത് എന്ന് സന്തോഷത്തോടെ ഒരു കൈത്താങ്ങ് പദ്ധതിക്ക് താൽക്കാലിക വിരാമമിടുമ്പോൾ നിങ്ങളേവരുടെയും പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയോടെ...,
കോഡിനേഷൻ & വർക്കിംഗ് കമ്മിറ്റി
ഫാസിൽ തിരുവമ്പാടി
അഷ്റഫ് കൂളി
നദ്റസ്
ബഷീർ മൊല്ല
ഹബീബി
റിയാസ് അരിമ്പ്ര
അസൈൻ (കുഞ്ഞാപ്പു)
ഹബീദ്
ഷംസു ok ഒറ്റകത്ത്
ഷാജു സുബൈബാസ്

Tags:
KOZHIKODE