വയനാട്: മോഷ്ടിക്കാന്‍ കയറുന്നിടത്തെല്ലാം ഭക്ഷണമുണ്ടാക്കി കഴിക്കുകയും മിച്ചം വരുന്നത് പൊതിഞ്ഞെടുത്തു കൊണ്ടുപോകുകയും പതിവാക്കിയ കള്ളന്‍ പിടിയില്‍. വെള്ളമുണ്ട കായലിങ്കല്‍ സുധീഷ്(29) ആണു പിടിയിലായത്.

വ്യത്യസ്ത രീതിയിലാണ് ഇദ്ദേഹം മോഷണം നടത്തുന്നത്. അടുത്ത ദിവസം രാത്രിയില്‍ ഒരു ഹോട്ടലില്‍ കയറി കഞ്ഞിയും വെച്ചു കഴിച്ച് കുളിയും കഴിഞ്ഞ് പെട്ടിയിലെ 5000 രൂപയുമെടുത്ത് ഇദ്ദേഹം മുങ്ങിയിരുന്നു.
കഴിഞ്ഞ മാസം മാനന്തവാ ടിയിലെ ഹോട്ടലില്‍ കയറിയ സുധീഷ് മീന്‍കറിയും പൊറോട്ടയും പൊതിഞ്ഞെടുത്തു പോകുന്ന ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍ പതിഞ്ഞിരുന്നു. അന്നു മുതല്‍ നാട്ടുകാര്‍ കള്ളനെ തിരയുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം തിരിച്ചറിയാതിരിക്കാനായി മീശ വടിച്ച് നടക്കുകയായിരുന്നു.
പനമരം സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അടുക്കളയില്‍ കയറിയ ഇയാള്‍ മുട്ട പുഴുങ്ങിതിന്നുകയും ചെയ്തു. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന മെസ് ഹൗസില്‍ കഴിഞ്ഞ 10 നാണ് സുധീഷ് കഞ്ഞിവെച്ചു കുടിച്ചശേഷം കുളികഴിഞ്ഞ് പണവുമായി കടന്നുകളയുകയായിരുന്നു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുധീഷ് പിടിയിലായത്.

Tags:
KERALA