Trending

സമൂഹ മാധ്യമ നിരീക്ഷണം: വിജ്ഞാപനം പിൻവലിച്ചുവെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: സമൂഹ മാധ്യമ നിരീക്ഷണവുമായി ബന്ധപ്പെട്ട കേസിൽ മലക്കം മറിഞ്ഞ്​ കേന്ദ്രസർക്കാർ. ​പൗരൻമാരുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ നിരീക്ഷിക്കാനായി സ്ഥാപിക്കുന്ന സോഷ്യൽ മീഡിയ ഹബിൽ നിന്ന്​ പിൻമാറുന്നുവെന്നാണ്​ കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കുമെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കി.സോഷ്യൽ മീഡിയ ഹബ്​ രൂപീകരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരായ ഹരജികൾ പരിഗണിക്കു​മ്പോഴായിരുന്നു ഇത്​. 

സർക്കാറിൻറെ പദ്ധതിയായ സോഷ്യൽ മീഡിയ ഹബ്​ പൗരൻമാരെ നിരീക്ഷണത്തിനുള്ളതാണെന്ന്​ ചൂണ്ടിക്കാട്ടി തൃണമൂൽ എം.എൽ.എയായ മാഹുവ മോയിത്രയാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. ഹരജി പരിഗണിക്കുന്നതിനിടെ സോഷ്യൽ മീഡിയ ഹബിലുടെ ജനങ്ങളെ നിരീക്ഷിക്കാനുള്ള സർക്കാർ തീരുമാനത്തെ കോടതി വിമർശിച്ചിരുന്നു.

Previous Post Next Post
3/TECH/col-right