സ​പ്ലൈ​കോ:ഓ​ണം - ഈ​ദ് മേ​ള - Elettil Online
Nature

Breaking

Home Top Ad

KeliSound

Post Top Ad

Join Whatsapp Group

Friday, 10 August 2018

സ​പ്ലൈ​കോ:ഓ​ണം - ഈ​ദ് മേ​ള

കോ​ഴി​ക്കോ​ട്:​സ​പ്ലൈ​കോ ഓ​ണം - ഈ​ദ് ഫെ​യ​ര്‍ ഇ​എം​എ​സ് കോ​ര്‍​പറേ​ഷ​ന്‍ സ്റ്റേ​ഡി​യത്തി​ല്‍.14-വ​രെ ന​ട​ക്കു​ന്ന മേ​ള​യ്ക്ക് പു​റ​മെ ഓ​രോ താ​ലൂ​ക്കു​ക​ളി​ലും മേ​ള​ക​ളും അ​ഞ്ച് വീ​തം ഓ​ണം മാ​ര്‍​ക്ക​റ്റു​ക​ളും 25 ഓ​ണം മി​നി ഫെ​യ​റു​ക​ളും ആ​രം​ഭി​ക്കും. ഫെ​യ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​വി​ലെ 9.30 മു​ത​ല്‍ രാത്രി എ​ട്ടു​വ​രെ​യാ​യി​രി​ക്കും.സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളും പൊ​തു​വി​പ​ണി വി​ല​യേ​ക്കാ​ള്‍ 60 ശ​ത​മാ​നം വി​ല​ക്കു​റ​വി​ല്‍ ല​ഭി​ക്കും. ശ​ബ​രി സാ​ധ​ന​ങ്ങ​ള്‍ 20 ശ​ത​മാ​ന​വും, നോ​ണ്‍ മാ​വേ​ലി ഇ​ന​ങ്ങ​ള്‍ 30 ശ​ത​മാ​നം വ​രെ​യും വി​ല​ക്കു​റ​വി​ല്‍ ല​ഭ്യ​മാ​കും.


സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന ഓ​ണ്‍​ലൈ​ന്‍ ബി​ല്ലിം​ഗ് മു​ഖേ​ന​യാ​യ​തി​നാ​ല്‍ മാ​സ​ത്തി​ല്‍ ഒ​രു പ്രാ​വ​ശ്യം സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​വ​ര്‍​ക്ക് വീ​ണ്ടും ല​ഭി​ക്കു​ക​യി​ല്ല. എ​ന്നാ​ല്‍ മാ​വേ​ലി സാ​ധ​ന​ങ്ങ​ള്‍ പൊ​തു വി​പ​ണി​യെ​ക്കാ​ളും കു​റ​ഞ്ഞ ഫ്രീ​സെ​യി​ല്‍ സ​ബ്സി​ഡി നി​ര​ക്കി​ല്‍ ല​ഭി​ക്കും.
ഓ​ണം​ഫെ​യ​റി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​കും. 20 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ഫു​ഡ് കോ​ര്‍​ട്ട്, കു​ടും​ബ​ശ്രീ​യു​ടെ പാ​യ​സം മേ​ള, കൂ​ടാ​തെ മി​ല്‍​മ, ക​യ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍, കേ​ര​ളാ സോ​പ്പ്സ് എ​ന്നി​വ​രു​ടെ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി സ​പ്ലൈ​കോ ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​പ​ദ്ധ​തി​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2000 രൂ​പ​യ്ക്ക് പ​ര്‍​ച്ചേ​സ് ചെ​യ്യു​ന്ന​വ​ര്‍​ക്ക് 100 രൂ​പ​യു​ടെ ഒ​രു ഉ​റ​പ്പാ​യ സ​മ്മാ​നം, ദി​വ​സ​മു​ള്ള ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 500 രൂ​പ​യ്ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ 2 പേ​ര്‍​ക്ക് ന​ല്‍​കും. കൂ​ടാ​തെ 1500 രൂ​പ​യ്ക്ക് പ​ര്‍​ച്ചേ​സ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്നും ന​റു​ക്കെ​ടു​ത്ത് വി​ജ​യി​ക്കു​ന്ന ഒ​രാ​ള്‍​ക്ക് 5 പ​വ​ന്‍ വീ​ത​വും, 2പ​വ​ന്‍ വീ​തം 2 പേ​ര്‍​ക്കും, ഒ​രു പ​വ​ന്‍ വീ​തം 3 പേ​ര്‍​ക്കും സ​മ്മാ​ന​മാ​യി ന​ല്‍​കും.

ഉ​ത്സ​വ സ​മ്മാ​നം ന​ല്‍​കു​ന്ന​തി​നാ​യി 1000 രൂ​പ, 2000 രൂ​പ വി​ല​യു​ള്ള ര​ണ്ട് ത​രം ഓ​ണം ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ 1100 രൂ​പ വി​ല​യു​ള്ള 18 ഇ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ ഓ​ണ​ക്കി​റ്റ് 950 രൂ​പ​യ്ക്ക് ല​ഭ്യ​മാ​ക്കും. മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് മ​റ്റു അ​ധി​ക ചെല​വു​ക​ളി​ല്ലാ​തെ കി​റ്റു​ക​ള്‍ എ​ത്തി​ച്ചു​ന​ല്കു​ന്ന​താ​ണ്. ഗി​ഫ്റ്റ് വൗ​ച്ച​ര്‍, ഓ​ണ​ക്കിറ്റ് എ​ന്നി​വ​യ്ക്ക് സ​പ്ലൈ​കോ ഓ​ഫീ​സു​ക​ള്‍ മു​ഖേ​ന​യോ, ഓ​ണ്‍ ലൈ​നാ​യി വെ​ബ്ബ് സൈ​റ്റ് മു​ഖേ​ന​യും ബു​ക്ക് ചെ​യ്യാം.

No comments:

Post a Comment

Post Bottom Ad

Nature