Trending

ഇന്ധന വിതരണം സാധാരണ നിലയിലേക്ക്

കോഴിക്കോട്: കഴിഞ്ഞ ഒരാഴ്ച്ചയായി ജില്ലയില്‍ തുടരുന്ന ഇന്ധന ക്ഷാമത്തിന് പരിഹാരമാവുന്നു. ഇന്നലെ മുതല്‍ നഗരത്തിലെ പെട്രോള്‍ പമ്ബുകളില്‍ ഇന്ധനവിതരണം ഏറെക്കുറെ സാധാരണ ഗതിയിലായി. ജില്ലയിലെ 150 ലേറെ പെട്രോള്‍ പമ്ബുകളില്‍ ഭൂരിഭാഗം പമ്ബുകളിലും ഇന്നലെ രാവിലെ മുതല്‍ പെട്രോളും ഡീസലും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടായിരുന്നു.നഗര പരിധിക്കുള്ളിലെ നടക്കാവ്, വെസ്റ്റ്ഹില്‍, കോട്ടൂളി,മാങ്കാവ്, തിരുവണ്ണൂര്‍,പന്തീരാങ്കാവ്,അരീക്കാട് തുടങ്ങിയ ചുരുക്കം ചില പമ്ബുകളില്‍ മാത്രമേ തിരക്ക് അനുഭവപ്പെട്ടുള്ളു.

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ചില പമ്ബുകളില്‍ ഇന്ധനത്തിന് ഇപ്പോഴും ചെറിയതോതില്‍ ക്ഷാമം നേരിടുന്നുണ്ട്. എറണാകുളത്ത് നിന്ന് ട്രക്കുകള്‍ വരുന്നതിലുള്ള താമസമാണ് ക്ഷാമത്തിന് കാരണമാവുന്നത്. ഒരു ദിവസം ഒരു ട്രക്ക് മാത്രമേ എറണാകുളത്ത് നിന്ന് പമ്ബുകളിലേക്ക് എത്തുന്നുള്ളു. എന്നാല്‍ ഇന്ത്യന്‍ ഒായില്‍ കോര്‍പ്പറേഷന്റെ പമ്ബുകളില്‍ ഇന്ധനവിതരണം നല്ലരീതിയില്‍ നടക്കുന്നുണ്ട്. ഫറോക്കില്‍ ഡിപ്പോ ഉള്ളതിനാല്‍ പമ്ബുകളിലേക്ക് ഇന്ധനം പെട്ടെന്ന് എത്തിക്കാന്‍ സാധിക്കുന്നുണ്ട്. 


വാഗണ്‍ മാര്‍ഗ്ഗം ഇന്നലെ ഫറോക്ക് ഡിപ്പോയില്‍ ഇന്ധനം എത്തിയിട്ടുണ്ട്. മംഗലാപുരത്ത് കുടുങ്ങികിടന്നിരുന്ന ട്രക്കുകളും ഇന്നലെ ജില്ലയിലെത്തി. ഭാരത് പെട്രോളിയത്തിന്റെ പമുകളിലും വിതരണം സാധാരണഗതിയിലായി. വരും ദിവസങ്ങളില്‍ യാതൊരു തടസ്സവും ഇന്ധനവിതരണത്തില്‍ ഉണ്ടാകില്ല എന്നാണ് പമ്പ്  ഉടമകളും പെട്രോള്‍ പമ്പ് അസോസിയേഷന്‍ ഭാരവാഹികളും പറയുന്നത്. വെള്ളം കയറിയതിനാല്‍ നഗരത്തിലെ ചില പമ്ബുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇത്തരം പമ്പുകളുടെ അറ്റകുറ്റപണികളും വേഗതയില്‍ നടക്കുന്നുണ്ട്.
സാമൂഹ മാദ്ധ്യമങ്ങളിലൂടെ ഇന്ധന പ്രതിസന്ധി രൂക്ഷമാവാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത് കാരണം പലരും വലിയതോതില്‍ ഇന്ധനം ശേഖരിച്ചുവെക്കാന്‍ തുടങ്ങിയതാണ് ഇന്ധനക്ഷാമം ജില്ലയില്‍ രൂക്ഷമാക്കിയത്. 


പ്രളയകെടുതിമൂലം എറണാകുളത്ത് നിന്ന് ജില്ലയുടെ വിവിധ പമ്ബുകളില്‍ എണ്ണ എത്തിക്കുന്ന ട്രക്കുകള്‍ വരാതായതും ക്ഷാമത്തിന്റെ വ്യാപ്തി കൂട്ടി.
കഴിഞ്ഞ കുറേ ദിവസങ്ങളായി പെട്രോളിനായുള്ള നെട്ടോട്ടമാണ് നഗരത്തില്‍ കണ്ടത്. പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു മിക്ക പമ്ബുകളും പ്രവര്‍ത്തിച്ചത്. പലയിടങ്ങളിലും ഇന്ധനമില്ലാത്തതിനാല്‍ പമ്ബുകള്‍ അടച്ചിടുകയും ചെയ്തു. പുറമെ കുപ്പികളും വലിയ കാനുകളുമായി വന്നവരും ഇന്ധന വരിയുടെ കൂട്ടത്തിലുണ്ടായിരുന്നു.മിക്ക പമ്ബുകളിലും ഡീസല്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ടായിരുന്നതിനാല്‍ ഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അധികം പ്രയാസമനുഭവിച്ചില്ല.
Previous Post Next Post
3/TECH/col-right