"ഇബ്റാഹീമി മില്ലത്തിന്റെ കാവലാളാവുക"
കേരളത്തിൽ ഇന്ന് ബലി പെരുന്നാൾ....ത്യാഗത്തിന്റെ, സമർപ്പണത്തിന്റെ,സഹനത്തിന്റെ, കരുതലിന്റെ,കരുണയുടെ,സുകൃതങ്ങളുടെ സന്ദേശമാണത്.ബീവി ഹാജറ തന്റെ പ്രിയപുത്രന് ദാഹജലം തേടി യാത്രയായ്...സ്വഫാ-മർവക്കിടയിലെ കഠിനമായ വെയിലിൽ ആത്മാർത്ഥമായ പ്രാർത്ഥനക്കിടെ കുഞ്ഞ് ഇസ്മായിൽ കരഞ്ഞ് കാലിട്ടടിച്ച സ്ഥലത്ത് പൊട്ടി ഒഴുകിയ സംസം.ഇന്നും മരുഭൂമിയുടെ,ലോക ജനതയുടെ അൽഭുതമാണത്.
പ്രിയതമൻ ഇബ്റാഹീം പരീക്ഷണങ്ങളുടെ തീച്ചൂളയെ അതിജയിച്ച ചരിത്രത്തിന്റെ സ്മരണകളാണ് ബലി പെരുന്നാൾ.. സ്വേഛാധിപതിയായ നംറൂദിന്റ അഗ്നികുണ്ഡത്തിൽ നിന്ന് സർവലോകനാഥൻ സുരക്ഷയൊരുക്കിയ ഇബ്റാഹിം (അ) രാജ്യത്ത് തുടർന്നു വന്നിരുന്ന പരമ്പരാഗത വിശ്വാസങ്ങൾക്കും അടിമത്വത്തിനുമെതിരെ ചോദ്യശരങ്ങളെറിഞ്ഞ ദൈവദാസനായിരുന്നു. ദീർഘനാളത്തെ കാത്തിരിപ്പിലൂടെ ലഭിച്ച പൊന്നുമോനെ ബലിയറക്കാനുള്ള സ്രഷ്ടാവിന്റെ കൽപന ശിരസാവഹിച്ചപ്പോൾ പകരം നൽകിയ ബലിമൃഗം ലോകത്തിനു മാതൃകയും പ്രചോദനവും കരുത്തും പകരുന്നതായി.
നിരവധി പ്രതിസന്ധികളിലും ഏറ്റവും ഇഷ്ടപ്പെട്ടതിനെ ബലി കഴിക്കാനുള്ള സന്ദേശം പകരുന്ന ഈ സന്ദർഭത്തിൽ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പം ചേർന്നു നിൽക്കാനും സഹന സപര്യയുടെ ഭാസുരജീവിതം കെട്ടിപ്പടുക്കാനും പ്രതിജ്ഞയെടുക്കാം.
ഏവർക്കും നനവിലും നിനവിലും കുതിർന്ന ബലി പെരുന്നാൾ ആശംസകൾ.