Trending

പമ്പയിലെ പാലത്തിന്‍റെ നിര്‍മ്മാണം:സൈന്യം ഏറ്റെടുക്കും

പത്തനംതിട്ട:പമ്പ ത്രിവേണിയില്‍ സൈന്യം താല്‍ക്കാലിക പാലം നിര്‍മ്മിച്ച് നല്‍കും. കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വേണ്ടി രണ്ട് പാലം നിര്‍മ്മിക്കാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. സൈന്യം പാലം നിര്‍മ്മിച്ച് നല്‍കണമെന്ന് ഇന്നലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.മന്ത്രി കടകം പള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയാല്‍ പാലം പണം ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് സൈന്യം അറിയിച്ചു. എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു.



പമ്പാ തീരത്ത് ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുത്ത് വലിയ കെട്ടിടം നിര്‍മ്മിക്കില്ല. നിലയ്ക്കലിനെ ബേസ് സ്റ്റേഷനായി നിര്‍ത്തും. പമ്പാ ത്രിവേണിയിലേക്ക് തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി ബസില്‍ മാത്രമേ കൊണ്ടുവരികയുള്ളുവെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നൂറ് കോടിയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ പ്രാഥമിക നിഗമനം. അടുത്ത തീര്‍ത്ഥാടനകാലം ആകുമ്പോഴേക്കും പമ്പാ ത്രിവേണിയെ പഴയ സ്ഥിതിഗതിയിലേക്ക് എത്തിക്കാമെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്.
Previous Post Next Post
3/TECH/col-right