Trending

ക്യാമ്ബുകളില്‍ നിന്നും ജനങ്ങള്‍ വീടുകളിലേക്ക്:മുഖ്യമന്ത്രി

തിരുവനന്തപുരം: വെള്ളത്തില്‍ മുങ്ങിയിരുന്ന 31 ശതമാനം വീടുകളും വാസയോഗ്യമാക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്ബുകളില്‍ നിന്നും ജനങ്ങള്‍ വീടുകളിലേക്ക് മാറാന്‍ തുടങ്ങിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.



വൈദ്യുതി ഏറെക്കുറെ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 25.06 ലക്ഷം സര്‍വീസ് കണക്ഷനുകളില്‍ 23.36 ലക്ഷം കണക്ഷനുകള്‍ ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. പുനരധിവാസം കാര്യക്ഷമമായി നടപ്പിലാക്കാന്‍ വീടകളുടെയും കടകളുടേയും കണക്ക് ലഭിക്കണം. ഇവ കൃത്യമായി കിട്ടാന്‍ ഐടി അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷാ ഫോറം തയ്യാറാക്കിയിട്ടുണ്ട്. അതിലൂടെ ഏതൊരാള്‍ക്കും തങ്ങളുടെ നാശനഷ്ടങ്ങളുടെ കണക്ക് സര്‍ക്കാരിനെ നേരിട്ട് അറിയിക്കാവുന്നതാണ്. ഇതിന് സ്വയം കഴിയാത്തവര്‍ക്ക് അക്ഷയ വഴി അപേക്ഷ സമര്‍പ്പിക്കാം. ഇത് സൗജന്യമായിരിക്കും. അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

ദുരന്തമനുഭവിച്ച എല്ലാവരും രജിസ്‌്രേടഷന്‍ നടത്തണം. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മൊബൈല്‍ ആപ്പ് വഴി വിവരശേഖരണം നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ സഹായം നല്‍കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കണക്കുകള്‍ അനുസരിച്ച്‌ 7000 വീട് പൂര്‍ണമായും നശിച്ചു. 50000 ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും ഇവരോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകും. ക്യാമ്ബുകളില്‍ നിന്നും മടങ്ങുന്നവര്‍ക്ക് 10000 രൂപ വീതം നല്‍കും. ബാങ്ക് എക്കൗണ്ടിലേക്ക് പണം നല്‍കുക. അതിനായി ബാങ്ക് രേഖകള്‍ അധികൃതര്‍ക്ക് നല്‍കണം. ക്യാമ്ബില്‍ നിന്നും പോയ ആളുകള്‍ക്കും ഇത് നല്‍കും. ഇതിനായി 42 കോടി രൂപ സിഎംഡിആര്‍എഫില്‍ നിന്നും മാറ്റി വെച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

മഴക്കെടുതിയുടെ ഭാഗമായി മാലിന്യം വന്നു ചേര്‍ന്നിട്ടുണ്ട്. മാലിന്യ ശുചീകരണ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ വേണം. അഴുകിയ മാലിന്യം സ്വന്തം സ്ഥലങ്ങളില്‍ നിര്‍മാര്‍ജനം ചെയ്യണം. അജൈവ മാലിന്യങ്ങളും അഴുകാത്തവയും ഒരു പൊതു സ്ഥലത്ത് സൂക്ഷിക്കണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകഇടം കണ്ടെത്തണം. അവിടുന്നത് ഏജന്‍സികളെ ഏല്‍പ്പിക്കണം. പുനചക്രമണം സാധ്യമല്ലാത്തവ സംസ്‌കരിക്കുന്നതിന് സമയം വേണം, അത് വരെ അവ സൂക്ഷിച്ച്‌ വെക്കാന്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കും. ഇത്തരം സാധനങ്ങള്‍ വേര്‍തിരിച്ച്‌ സൂക്ഷിക്കാന്‍ തയ്യാറാകണം. ഹരിതസേനയേയും മറ്റുള്ളവരേയും ഉപയോഗിച്ച്‌ വേര്‍തിരിവ് സാധ്യമാക്കും. ഇവ സൂക്ഷിക്കുന്നതിനുള്ള താല്ക്കാലിക കേന്ദ്രങ്ങള്‍ തദ്ദേശ കേന്ദ്രങ്ങള്‍ ഉറപ്പ് വരുത്തുക. ഇതിന്റെ ചുമതലക്ലീന്‍ കേരള കമ്ബനിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പുനരധിവാസത്തിനായി വിദഗ്ധരായ തൊഴിലാളികളുടെ സേവനം ഉറപ്പ് വരുത്തുന്നതിന് തൊഴിലാളി സംഘടനകളുടെ സഹകരണം ഉണ്ടാവണം. അതിനായി പ്രദേശിക തലത്തിലും ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രേഖകള്‍ തിരിച്ച്‌ നല്‍കുന്നതിന് സംവിധാനം ഒരുക്കും. സംസ്ഥാന വിവര സേങ്കേതിക വകുപ്പ് മറ്റുള്ളവരുമായി സഹകരിച്ച്‌ ഒരു സോഫ്റ്റ് വെയര്‍ ഇതിനായി രൂപകല്‍പ്പന ചെയ്യും. ഒരു കേന്ദ്രത്തില്‍ നിന്നും നല്‍കാന്‍ കഴിയുന്ന സംവിധാനം. പേര്, മേല്‍വിലാസം, ഫോണ്‍ നമ്ബര്‍, ബയോമെട്രിക് വിവരങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ പ്രധാന രേഖ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് വീണ്ടെടുക്കാനുള്ള ഒരു ഏകീകൃത സംവിധാനം രൂപകല്‍പ്പന ചെയ്യുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സെപ്റ്റംബര്‍ 6 മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അദാലത്തുകള്‍ വഴി ഇവ നടപ്പിലാക്കും. സര്‍ക്കാര്‍ വകുപ്പുകള്‍ അവരുടെ ഡാറ്റബേസ് വിവര സാങ്കേതിക വകുപ്പിന് കൈമാറും.
ചെറുകിട വ്യവസായം തകര്‍ന്നതും കച്ചവട സ്ഥാപനങ്ങള്‍ ഇല്ലാതായിട്ടുണ്ട്. വ്യവസായ പുനരുജ്ജീവനത്തിന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പലിശയില്ലാതെ 10 ലക്ഷം രൂപ വായ്പ നല്‍കാന്‍ ആലോചിക്കുന്നു. വായ്പ തിരിച്ചടവിന് 1 വര്‍ഷം മുതല്‍ 1.5 വര്‍ഷം മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ഇന്‍ഷൂറന്‍സ് തുക കിട്ടാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. 

പിഞ്ചു കുഞ്ഞുങ്ങള്‍ സ്‌കൂളുകളിലേക്ക് എത്തുന്ന വഴി നശിച്ചിട്ടുണ്ട.് പിന്നോക്ക മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും പ്രശ്‌നമുണ്ട്. ഇവിടെ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പ്രദേശികമായി ആസൂത്രണം ചെയ്യന്‍ പൂര്‍വ വിദ്യാര്‍ഥികളുടേയും പിടിഎ പഞ്ചായത്ത് എന്നിവര്‍ ശ്രദ്ധ പതിപ്പിക്കണം.
പ്രശ്‌നബാധിത മേഖലകളില്‍ വാട്ടര്‍ അതോറിറ്റി ടാങ്കറില്‍ വെള്ളം എത്തിക്കും. പാത്രങ്ങളില്ലാത്ത അവസ്ഥയുള്ളതിനാല്‍ പാത്രങ്ങള്‍ എത്തിച്ചു നല്‍കിയായിരിക്കും വെള്ളം വിതരണം നടത്തുക.

 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികവുറ്റ രീതിയില്‍ നടക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ ഓണാവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും.വഴിയില്‍ തടഞ്ഞ് നിര്‍ത്തി നിര്‍ബന്ധിച്ച്‌ പണം പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതില്‍ നിന്നും പിന്‍മാറണം. അല്ലാത്തപക്ഷം നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന നല്‍കുന്നുണ്ടെങ്കില്‍ അത് നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കണമെന്ന് സുപ്രിം കോടതി രജിസ്ട്രാറുടെ നിര്‍ദേശത്തിന് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയക്കെടുതിയെ നേരിടുന്നതിനുള്ള തീവ്രമായ ശ്രമത്തിലാണ് സര്‍ക്കാര്‍. പുനര്‍നിര്‍മാണപ്രക്രിയക്കുള്ള ആലോചയക്ക് ജനങ്ങളുടെ വിപുലമായ സഹകരണം ആവശ്യമാണ്. ഒന്ന് ചേര്‍ന്ന് നിന്നാല്‍ ഏത് ദുരന്തേയും നമുക്ക് മറികടക്കാം. എല്ലാം പ്രശ്‌നങ്ങളും നമുക്ക് മറികടക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post
3/TECH/col-right