മഴക്കെടുതിയില്‍ കേരളത്തിന് ആശ്വാസമേകാന്‍ വ്യോമസേനയുടെ ‘ ഓപ്പറേഷന്‍ കരുണ’. ദക്ഷിണ വ്യോമസേനാ ആസ്ഥാനമായ ആക്കുളത്തുനിന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
തിരുവനന്തപുരം ശംഖുമുഖത്തെ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍നിന്നും കൊച്ചിയില്‍ ഐഎന്‍എസ് ഗരുഡയില്‍നിന്നുമാണ് രക്ഷാപ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പറന്നുയരുന്നത്.
വ്യാഴാഴ്ച അഞ്ച് എംഐ 17വി5 ഹെലികോപ്റ്ററും മൂന്ന് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററും വിവിധ സമയങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 150 പേരെ രക്ഷപ്പെടുത്തി. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കേരള സര്‍ക്കാരിന്റെ ആവശ്യപ്രകാരം മൂന്നു കോളം (ഒരു കോളത്തില്‍ മുപ്പത് സൈനികര്‍) ആര്‍മി എന്‍ജിനീയറിങ് ടാസ്ക് ഫോഴ്സ് കൂടി കേരളത്തിലെത്തും. ഇതില്‍ രണ്ടു കോളം സൈനികര്‍ പുണെയില്‍നിന്ന് തിരുവനന്തപുരത്തെത്തും. അവര്‍ കൊച്ചിയിലേക്കും തിരുവല്ലയിലേക്കും പോകും.
കോഴിക്കോടെത്തുന്ന രണ്ടാമത്തെ സംഘം തൃശൂരിലേക്ക് പോകും. ബോട്ടുകളും, 900 കിലോഗ്രാം റേഷനും 500 കിലോ ഗ്രാം ദുരിതാശ്വാസ സാമഗ്രികളും സംഘം കൊണ്ടുവരുന്നുണ്ട്.
Tags:
KERALA