തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആഗസ്റ്റ് 14 ചൊവ്വാഴ്ച മുതല്‍ ഓണചന്തകള്‍ ആരംഭിക്കും. ആഗസ്റ്റ് 24 വരെ 10 ദിവസം കേരളത്തിന്റെ നഗര, ഗ്രാമപ്രദേശങ്ങളില്‍ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. 750 രൂപ മുതല്‍ 900 രൂപ വരെ വിലക്കുറവില്‍ 41 ഇനം സാധനങ്ങള്‍ ചന്തകളില്‍ ലഭ്യമാകും. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 14 ന് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍, നീതി സ്റ്റോറുകള്‍, ഫിഷര്‍മാന്‍ സഹകരണസംഘങ്ങള്‍, വനിതാ സഹകരണസംഘം, എസ്.സി-എസ്.ടി സഹകരണസംഘം, ജില്ലാ കണ്‍സ്യൂമര്‍ സഹകരണ സ്റ്റോര്‍, എംപ്ലോയീസ് സഹകരണസംഘങ്ങള്‍, കാര്‍ഷിക സഹകരണസംഘങ്ങള്‍, കണ്‍സ്യൂമര്‍ സൊസൈറ്റികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
Tags:
KERALA