തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ജൂലൈ മാസത്തെ വരുമാനത്തില്‍ വര്‍ധന. 197.64 കോടി രൂപയാണ് ജൂലൈ മാസത്തെ കളക്ഷന്‍. ജൂണ്‍ മാസത്തില്‍ ഇത് 189.98 കോടിയായിരുന്നു. ജൂണ്‍ മാസത്തേക്കാള്‍ 7.66 കോടി രൂപയുടെ വര്‍ധനവാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്.
ഇതില്‍ കെഎസ്ആര്‍ടിസി നേടിയ കളക്ഷന്‍ 182.50 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ കളക്ഷന്‍ 15.13 കോടി രൂപയുമാണ്. പ്രതിദിന കളക്ഷനില്‍ ജൂലൈ ഒന്‍പത്, 23 തീയതികളിലാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഒന്‍പതിന് 7.14 കോടിയും 23ന് 7.16 കോടി രൂപയുമായിരുന്നു കളക്ഷന്‍.
Tags:
KERALA