മുക്കം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് കൈത്താങ്ങായി മുക്കം ഓര്‍ഫനേജ് സ്കൂളിലെ വിദ്യാര്‍ഥികള്‍. സ്കൂളിലെ വിഎച്ച്എസ് സി വിഭാഗത്തിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയിലൂടെ വിഭവ സമാഹരണം നടത്തി. എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ മുക്കം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ചു.
വിഭവ സമാഹരണത്തിലൂടെ ലഭിച്ച വസ്തുക്കള്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഭരണ കേന്ദ്രത്തിനു ഉടനെ കൈമാറും.
വിഭവ സമാഹരണം മുക്കം നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ടി. ശ്രീധരന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നൗഷാദ് ചെമ്ബ്ര അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ മുക്കം വിജയന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.ബിനു, ഐസക്, കെ.കെ. ഷൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:
KOZHIKODE