ഐസ്വാൾ: കാലവർഷക്കെടുതിയിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന് മിസോറാമും. ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നൽകുമെന്ന് മിസോറാം സർക്കാർ വ്യക്തമാക്കി. മിസോറാം മുഖ്യമന്ത്രി ലാൽ തൻഹാവ്‌ലാ പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മിസോറാമിലെ 34 കോൺഗ്രസ് എം.എൽ.എ മാരും ഓരോ ലക്ഷം രൂപ വീതം നൽകും.
Tags:
KERALA