Trending

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍:കേരളം രാജ്യത്തിന് മാതൃക

മാവൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്ന് എന്‍.ഐ.ടി രജിസ്ട്രാര്‍ ലഫ്. കേണല്‍ പങ്കജാക്ഷന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ വീട് ഒഴിഞ്ഞുപോവേണ്ടിവന്ന കുടുംബങ്ങള്‍ക്ക് ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹായം വിതരണം ചെയ്യുന്നതിന് കൂളിമാട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെന്നൈയില്‍ സമാനമായ സംഭവമുണ്ടായപ്പോള്‍ സര്‍ക്കാരും പൊതുജനങ്ങളും പകച്ചു നിന്നു. ദുരിതാശ്വാസം ആരംഭിക്കുന്നതിന് പട്ടാളം വരേണ്ടിവന്നു. എന്നാല്‍ കേരളീയര്‍ നാട്ടുകാരുടേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ പട്ടാളം എത്തുന്നതിനു മുമ്ബുതന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്ന് ചെന്നൈ ദുരന്ത സമയത്ത് പ്രദേശത്ത് ചുമതല ഉണ്ടായിരുന്ന അദ്ദേഹം പറഞ്ഞു.


ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്ബുകളാണ് സംഘടിപ്പിച്ചിരുന്നത്. ക്യാമ്ബില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെയുള്ള 780 കുടുംബങ്ങള്‍ക്കാണ് അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കിയത്. എന്‍.ഐ.ടി, എം.വി.ആര്‍ കാന്‍സര്‍ സെന്‍റര്‍, ചോയ്‌സ്, അന്‍സാരി, എം.ഇ.എസ് സ്‌കൂളുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കിയത്.പി.ടി.എ റഹീം എം.എല്‍.എ പഞ്ചായത്ത്തല സഹായ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ബീന അദ്ധ്യക്ഷത വഹിച്ചു.
Previous Post Next Post
3/TECH/col-right