Trending

ഗിയര്‍ സൈക്കിളെന്ന സ്വപ്നം മാറ്റിവെച്ചു:സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്

കോഴിക്കോട്: തന്റെ പ്രായത്തിലുള്ള ഒരുപാട് കുട്ടികള്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്ബോള്‍ കൈയിലുണ്ടായിരുന്ന പണം അവര്‍ക്ക് വേണ്ടി ജില്ലാ കളക്ടറെ ഏല്പിക്കുകയായിരുന്നു നാലാം ക്ലാസുകാരന്‍ മുഹമ്മദ് അയ്മന്‍ റാഖിബ്.

ഒരു ഗിയര്‍ സൈക്കിള്‍ വാങ്ങുക എന്ന സ്വപ്നത്തിനായി മൂന്ന് വര്‍ഷമായി സ്വരുക്കൂട്ടി വെച്ച പണമാണ് ലക്ഷദ്വീപുകാരനായ മുഹമ്മദ് അയ്മന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. നാണയത്തുട്ടുകള്‍ കലക്ടര്‍ക്ക് കൈമാറുമ്ബോള്‍ റാഖിബിനും കുടുംബത്തിനും അഭിമാനം മാത്രം.

കല്‍പ്പേനി ദ്വീപിലെ ഷമീമിന്റെയും ബീഗം റസീനയുടെയും മകനായ ഈ മിടുക്കന്‍ കാരന്തൂര്‍ മര്‍കസ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.ഇവരുടെ കുടുംബം ആറ് വര്‍ഷമായി കുറ്റിക്കാട്ടൂരിലാണ് താമസം. പിതാവിന്റെ സഹോദരന്‍ മുഹമ്മദ് ഷഹരിയാറിനും കൂട്ടുകാരനായ കവരത്തി ദ്വീപുകാരന്‍ സി എം അബ്ദുല്‍മുഹ്‌സിനും ഒപ്പമെത്തിയാണ് റാഖിബ് പണം കൈമാറിയത്.
Previous Post Next Post
3/TECH/col-right