Trending

ഇരിട്ടി:മുസ്ലീം ലീഗ് ഓഫീസില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ ഇരിട്ടി മുസ്ലിം ലീഗ് ഓഫീസിനോട് ചേർന്ന കെട്ടിടത്തില്‍ സ്ഫോടനം നടന്ന സംഭവത്തില്‍ ബോംബുകളും മാരകായുധങ്ങള്‍ പിടിച്ചെടുത്തു.



ലീഗിന്‍റെ ഇരിട്ടിയിലെ ഓഫീസില്‍ നിന്നാണ് ബോംബുകളും വടിവാളുകളുമുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തത്. മൂന്ന് വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, ഇരുമ്പു പൈപ്പുകള്‍, മൂന്ന് ബോംബുകള്‍ എന്നിവയാണ് കണ്ടെടുത്തത്. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

സ്ഫോടനത്തില്‍ നാല് കാറുകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. ഇന്ന് ഉച്ചയ്ക്കായിരുന്നു ഇരട്ടി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള മുസ്ലീം ലിഗ് ഓഫീസില്‍ സ്‌ഫോടനം നടന്നത്.
Previous Post Next Post
3/TECH/col-right