ജ​ല​നി​ര​പ്പ്​ ഉയർന്നതിനെ തുടർന്ന് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ലെ അ​ഞ്ച് ഷ​ട്ട​റു​കളും വീണ്ടും തുറന്നു. മ​ഴ ശ​ക്ത​മാ​കു​ക​യും ജ​ല​നി​ര​പ്പ്​ ഉ​യ​രു​ക​യും ചെ​യ്​​തതിനെ തുടർന്നാണ് ഷട്ടർ ഉയർത്തിയത്. ജലനിരപ്പ് കുറഞ്ഞതോടെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ഒരു മീറ്റർ വീതം തുറന്നത്. നിലവില്‍ തുറന്നിരിക്കുന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 1.4 മീറ്ററായും ഉയർത്തും. ഇതോടെ ചെറുതോണി പാലത്തിൽ വീണ്ടും വെള്ളം കയറാൻ സാധ്യതയുണ്ട്. നേരത്തേ ജ​ല​നി​ര​പ്പ്​ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​ന്ന​ര​യ​ടി​യോ​ളം കു​റ​ഞ്ഞ്​ 2397 അ​ടി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് അടച്ചത്.