സംസ്ഥാനത്തെ ഓട്ടോ -ടാക്സി നിരക്കുകള്‍ വർധിപ്പിക്കാൻ തത്ത്വത്തിൽ ധാരണ. തിരുവനന്തപുരത്ത് ഓട്ടോ ടാക്സി തൊഴിലാളി യൂനിയന്‍ നേതാക്കളുമായി തൊഴില്‍ -ഗതാഗത മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തിനുശേഷമേ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരുകയുള്ളൂ. നിരക്ക് ദേഭഗതി സംബന്ധിച്ച് രണ്ടുമാസത്തിനുള്ളില്‍ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രന് കമീഷെന ചുമതലപ്പെടുത്തിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ട്രേഡ് യൂനിയൻ നേതാക്കളെ അറിയിച്ചു. ഗതാഗതമേഖലയിലുണ്ടായിട്ടുള്ള അധിക ചെലവിനെ മുന്‍നിര്‍ത്തി നിരക്കുയർത്തണമെന്ന തൊഴിലാളികളുടെ ആവശ്യം വസ്തുതപരമാണെന്നും ഇത് കണക്കിലെടുത്ത് നിരക്കുകള്‍ വര്ധിപ്പിക്കാന്തന്നെയാണ് സര്‍ക്കാറിെൻറ തീരുമാനമെന്നും യോഗശേഷം എ.കെ. ശശീന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:
KERALA