Trending

ഭർതൃമതി യുവാവിനൊപ്പം ഒളിച്ചോടി; പരാതിയിൽ കാമുകൻ അറസ്റ്റിൽ

തലശ്ശേരി: ഭർതൃമതിയായ യുവതി കാമുകനൊപ്പം ഒളിച്ചോടി. ഒടുവിൽ യുവതിയുടെ പരാതിയിൽ കാമുകൻ റിമാൻഡിലുമായി. തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർതൃമതിയും നാലുമക്കളുടെ അമ്മയുമായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ സഹോദരന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയത്തുനിന്ന് ഇരുവരെയും കണ്ടെത്തി. പോലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതി സഹോദരനൊപ്പം പോകാൻ താത്‌പര്യം പ്രകടിപ്പിച്ചു. കോടതി അനുവദിക്കുകയും ചെയ്തു.


അതിനുശേഷം യുവതി കാമുകനെതിരെ പരാതി നൽകി. 10 ലക്ഷം രൂപ കാമുകൻ കൈക്കലാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് പരാതി. പരാതിയിൽ തലശ്ശേരി നഗരത്തിലെ ഒരു വസ്ത്രവില്പനശാലയിലെ ജീവനക്കാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തു. തലശ്ശേരി പോലീസ് യുവാവിനെ അറസ്റ്റുചെയ്തു. 10 ലക്ഷം തട്ടിയെടുത്തത് യുവാവ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Previous Post Next Post
3/TECH/col-right