Trending

പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു

താമരശ്ശേരി: ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിന് മുൻവശം വെച്ചുണ്ടായ അപകടത്തിൽ താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ കുട്ടിഹസ്സന്റെ ഭാര്യ നഫീസ (55)ആണ് മരിച്ചത്.കുട്ടിഹസ്സനും സാരമായ പരിക്കേറ്റു.കൂടാതെ കൂടെയുണ്ടായിരുന്ന കുട്ടിഹസ്സന്റെ മകൻ സിറാജിന്റെ കുട്ടി അജ്മാൻ (4) നും പരിക്കുപറ്റി.


താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിന്റെ പുറകിൽ അതേ ദിശയിൽ വരികയായിരുന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. നഫീസയുടെ തലയിലൂടെ പിക്കപ്പ് കയറി ഇറങ്ങി. മക്കൾ: സുലൈമാൻ, സിറാജ്, സുലൈഖ.

28-08-2018 രാത്രി 10 മണിക്കായിരുന്നു അപകടം
Previous Post Next Post
3/TECH/col-right