Trending

കരിപ്പൂർ:സൗദി എയർലൈൻസ് സർവീസ് പ്രഖ്യാപനം ഒരാഴ്ചക്കകം


കോഴിക്കോട്: കരിപ്പൂരിൽ നിന്നുളള സൗദി എയർലൈൻസിന്റെ ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുളള വലിയ വിമാന സർവീസ് പ്രഖ്യാപനം ഒരാഴ്ചക്കുളളിൽ. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയതിന് ശേഷമുളള ആദ്യ വലിയ വിമാന സർവീസുകളാണ് സൗദി എയർലൈൻസ് നടത്താനൊരുങ്ങുന്നത്. ഡി.ജി.സി.എയുടെ അനുമതി ലഭിച്ചെങ്കിലും സമയ സ്ലോട്ട് അംഗീകരിച്ചുളള വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അടുത്ത മാസം ആദ്യത്തിൽ സർവ്വീസ് പ്രഖ്യാപനമുണ്ടാകും. ഇതോടെ വിമാന ടിക്കറ്റ് ബുക്കിംഗും ആരംഭിക്കും.
 


ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഏഴ് സർവീസുകളാണ് കരിപ്പൂരിൽനിന്ന് സൗദി എയർൈലൻസ് നടത്തുക. ഇതിൽ അഞ്ച് സർവീസുകൾ ജിദ്ദയിലേക്കും രണ്ട് സർവീസുകൾ റിയാദിലേക്കുമായിരിക്കും. സൗദി എയർലൈൻസിന്റെ ബോയിങ് 77-200, എയർബസ് 330-300 ഇനത്തിൽ പെട്ട വിമാനങ്ങളാണ് സർവീസിനെത്തുക. പകൽ സമയത്താണ് വിമാനങ്ങളുടെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ ആറ് മാസം സർവീസുകൾ പകലിൽ നടത്തണമെന്ന് ഡി.ജി.സി.എ നിർദേശിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങുക. ഇതോടെ അടുത്തമാസം ആദ്യത്തോടെ സർവീസ് ആരംഭിക്കാനാകും
Previous Post Next Post
3/TECH/col-right