ആലപ്പുഴ: പ്രളയബാധിതരെ നേരിൽക്കണ്ട് ആശ്വസിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടുദിവസത്തെ പര്യടനത്തിനായി കേരളത്തിലെത്തി. ചൊവ്വാഴ്ച ഹെലികോപ്റ്ററിൽ അദ്ദേഹം ചെങ്ങന്നൂർ, ആലപ്പുഴ, ചാലക്കുടി, ആലുവ, പറവൂർ, അങ്കമാലി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. കോൺഗ്രസ് സംസ്ഥാന നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.രാവിലെ പത്തരയോടെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് മൈതാനത്തിറങ്ങിയ അദ്ദേഹം അവിടെയുള്ള ക്യാമ്പിലാണ് ആദ്യമെത്തിയത്. അവിടെയുള്ളവരോട് വെള്ളപ്പൊക്കത്തിന്റെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു.
വനവാതുക്കര വഞ്ഞിപ്പുഴേത്ത് കോളനിയിൽനിന്ന് ക്യാമ്പിലെത്തിയ മണി എന്ന വീട്ടമ്മയെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി രാഹുലിന് പരിചയപ്പെടുത്തി. ഇവരുടെ മകളുടെ വിവാഹം ഓഗസ്റ്റ് 26-ന് നടക്കേണ്ടതായിരുന്നു. പ്രളയത്തിൽ വിവാഹം മുടങ്ങി. കഴിഞ്ഞതവണ ക്യാമ്പിലെത്തിയ ഉമ്മൻചാണ്ടിയെ അവർ ഇക്കാര്യം അറിയിച്ചിരുന്നു. മുടങ്ങിയ കല്യാണം സെപ്റ്റംബർ മൂന്നിന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കല്യാണത്തിലേക്കുള്ള തുക നൽകാമെന്ന് ഉമ്മൻ ചാണ്ടി അവർക്ക് വാക്കുകൊടുത്തു. തീയതി മാറ്റേണ്ടെന്ന് രാഹുലും പറഞ്ഞു.പിന്നീട് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജിലെ ക്യാമ്പിലെത്തി. പ്രളയം കശക്കിയെറിഞ്ഞ ഇടനാട്ടിലായിരുന്നു അടുത്ത സന്ദർശനം.
തൊട്ടടുത്ത് ആറന്മുള എഴിക്കാട് കോളനിയിൽ സന്ദർശിച്ച് ക്രിസ്ത്യൻ കോളേജ് മൈതാനത്ത് മടങ്ങിയെത്തിയപ്പോൾ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ കൊണ്ടുപോകാൻ എയർ ആംബുലൻസ് തയ്യാറെടുക്കുകയായിരുന്നു. ക്യാമ്പിൽ ഹൃദയാഘാതമുണ്ടായ രോഗിയുടെ ആരോഗ്യസ്ഥിതി മിലിറ്ററി ഡോക്ടറോട് അന്വേഷിച്ചറിഞ്ഞശേഷം അവരെ യാത്രയാക്കിയാണ് രാഹുലും സംഘവും ആലപ്പുഴയ്ക്ക് പറന്നത്.ആലപ്പുഴയിൽ ലിയോ തേർട്ടീൻത് സ്കൂളിലെ ക്യാമ്പിലാണെത്തിയത്. തുടർന്ന്, രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ താനൂർ സ്വദേശി ജയ്സൽ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
അവിടെനിന്ന് ചാലക്കുടി വി.ആർ. പുരത്തെ ദുരിതാശ്വാസ ക്യാമ്പിലെത്തി. തുടർന്ന് അങ്കമാലി സെയ്ന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ക്യാമ്പിലും അത്താണി സെയ്‌ന്റ് ഫ്രാൻസിസ് അസീസി സ്‌കൂളിലെ ക്യാമ്പിലും പറവൂർ പുത്തൻ വേലിക്കര കേരള ഓഡിറ്റോറിയത്തിലെ ക്യാമ്പിലുമെത്തി. പിന്നീട്, തേലത്തുരുത്തിൽ വെള്ളം കയറിയ തകർന്ന സജീവിന്റെ വീട് സന്ദർശിച്ചു. കോൺഗ്രസ് വീട് പണിതുനൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തിരുവനന്തപുരത്തുനിന്ന് രണ്ടു ഹെലികോപ്റ്ററുകളിലായി വന്ന സംഘത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക്, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുണ്ടായിരുന്നു.
രാഹുൽ ഇന്ന് വയനാട്ടിൽ ചൊവ്വാഴ്ച രാത്രി കൊച്ചി ഗസ്റ്റ്ഹൗസിൽ തങ്ങിയ അദ്ദേഹം ബുധനാഴ്ച രാവിലെ എറണാകുളത്ത് ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കാളിയായശേഷം പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടെത്തും. തുടർന്ന് ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. അവിടെ കോട്ടത്തറ അങ്ങാടിയും വെണ്ണിയോട് കൊളവയലിലെ പട്ടികവർഗ കോളനിയും സന്ദർശിച്ച് ഉച്ചയ്ക്ക് 1.15ന് പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് തിരിക്കും.

Tags:
KERALA