Trending

ദുരിതാശ്വസ പ്രവർത്തനം:വിസ്മയം തീർത്ത് അൽബിർ കുരുന്നുകൾ

കോഴിക്കോട്:കനത്ത മഴയും,ഉരുൾപൊട്ടലുകളും കാരണം ദുരിതമനുഭവിച്ചു കൊണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്നതിൽ വിസ്മയം തീർതീർത്ത് അൽബിർ കുരുന്നുകൾ.സമസ്ത കേരളം ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന അൽബിർ പ്രീ സ്കൂളിന്റെ സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമായിരുന്നു സഹായ ശേഖരണം.

സംസ്ഥാന കമ്മറ്റിയുടെ അറിയിപ്പ് ലഭിച്ചയുടനെ കുരുന്നുകൾ അവർക്കാവും വിധം സാമ്പത്തികമായും,വസ്ത്രങ്ങളായും,ഭക്ഷണ വസ്തുക്കളായും ശേഖരണം നടത്തിയപ്പോൾരക്ഷിതാക്കളും,അധ്യാപികമാരും,മാനേജ്മെന്റും,നാട്ടുകാരും ചേർന്ന് വൻ വിജയമാക്കി.ഒന്നാം ഘട്ടത്തിൽ ശേഖരിച്ച വസ്തുക്കൾ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ക്യാമ്പുകളിൽ എത്തിച്ചു.



കാസർകോഡ് നിന്ന് തിരിച്ച മൂന്ന് ലോഡ് ഭക്ഷണം,വസ്ത്രങ്ങൾ,കൂടാതെ വളാഞ്ചേരി മൂന്നാക്കൽ ഭാഗത്തു നിന്ന് 30 ചാക്ക് അരി, പഞ്ചസാര, വസ്ത്രങ്ങൾ എന്നിവ കൽപറ്റ സമസ്ത കാര്യാലയത്തിച്ചു.കിറ്റുകളാക്കി വിഖായ വളണ്ടിയർമാർ വിതരണം ചെയ്തു.


വടകര,നാദാപുരം,പേരാമ്പ്ര ഭാഗങ്ങളിലെ ലോഡ് പൊന്നാനി 4000 പേർ കഴിയുന്ന ക്യാമ്പുകളിലേക്ക് വിതരണത്തിന് സലാം റഹ്മാനിയുടെ നേതൃത്വത്തിൽ കൊണ്ടുപോയി തഹസിൽദാരെ ഏല്പിച്ചു.


കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ട് ലോഡ് വസ്ത്രങ്ങളും,ഭക്ഷണ വസ്തുക്കളും കോഴിക്കോട് ചെറുപ്പ, തെങ്ങിലക്കടവ്, മാവൂർ, തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കയറിയ വീടുകളിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വിതരണം ചെയ്തു.വിതരണത്തിന് അൽബിർ ഫാക്കൽറ്റി സി.ടി.ഷെരീഫ്,ഹസൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


ഒതുക്കുങ്ങൽ,വേങ്ങര,ചിനക്കൽ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വസ്തുക്കൾ നൗഫൽ വാഫിയുടെ നേതൃത്വത്തിൽ നിലമ്പൂർ ഭാഗത്തേക്കും,ഫൈസൽ ഹുദവിയുടെ നേതൃത്വത്തിൽ ഫറോക്ക് ഗണപത് സ്കൂളിലേക്കും എത്തിച്ചു.

എളയൂർ അൽബിറിൽ നിന്നും ആയിരത്തിലധികം തോർത്തുമുണ്ടുകൾ തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്തു.


കമ്പിൽ, പെടയങ്കോട്, ചാമ്പാട്, എലത്തൂർ ,വെങ്ങളം ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വസ്തുക്കൾ  രാമനാട്ടുകര ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.


എളേറ്റിൽ വട്ടോളി,താമരശ്ശേരി,കൊടുവള്ളി,ഓമശ്ശേരി ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വസ്തുക്കൾ തൃശ്ശൂർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു.


ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളവർക്ക് തിരിച്ചു വീട്ടിലേക്കു പോവുമ്പോൾ അവർക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കാനുള്ള രണ്ടാം ഘട്ട ശ്രമത്തിലാണ് അൽബിർ ടീം.അതിലേക്കായി പണവും,ഭക്ഷണ വസ്തുക്കളും,വീടുകളിലേക്ക് ആവശ്യമായ മറ്റു സാധനങ്ങളും ശേഖരിക്കാനും,വസ്ത്രങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിൽ പുതിയത് മാത്രം ശേഖരിക്കണമെന്നും  കോർഡിനേറ്റർ ഇസ്മായിൽ മുജദിദി അഭ്യർത്ഥിച്ചു.









Previous Post Next Post
3/TECH/col-right