Trending

വാർത്തകൾ ചുരുക്കത്തിൽ



🅾 മഴയ്ക്ക് കാഠിന്യം കുറയുന്നതിന് പിന്നാലെ സംസ്ഥാനത്ത് വണ്ടിയോടിത്തുടങ്ങി; കോട്ടയത്തും തൃശ്ശൂരും കോഴിക്കോടും ബസുകള്‍ സര്‍വീസ് ആരംഭിച്ചു; എറണാകുളം കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; സര്‍വീസുകള്‍ നടത്തുന്നത് നിയന്ത്രണ വേഗത്തില്‍.


🅾 നമ്മള്‍ അതിജീവിക്കും; പത്ത് ലക്ഷം പേരെ ബാധിച്ച പ്രളയ ദുരന്തത്തില്‍ നിന്നും രക്ഷപെടുത്തിയത് എട്ടുലക്ഷം പേരെ; 20,000 കോടിയുടെ നഷ്ടം വന്നെങ്കിലും പോസിറ്റീവ് ചിന്താഗതിയിലും ഐക്യത്തിലും മഹാപ്രളയത്തെ മറികടന്ന് കേരളം; കാര്‍മേഘം നീങ്ങി വെളിച്ചം വന്നതിന്റെ ആശ്വാസത്തില്‍ സര്‍ക്കാറും ദുരിതാശ്വാസ പ്രവര്‍ത്തനം; ഇനി വേണ്ടത്  സമ്പൂർണ്ണ  പുനര്‍നിര്‍മ്മാണം


🅾 മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് .പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ മാലിന്യക്കൂമ്ബാരം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യും; സംസ്ഥാനത്ത്‌ 5645 ക്യാമ്പുകളിലായി 7, 24,649 പേർ ആണ്‌ ഉള്ളത്‌.ഇവ കാര്യക്ഷമമായി മുന്നോട്ട്‌ പോകാനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ ഓരോ ക്യാമ്പിലും ഒരു വനിതാ പോലീസിന്റെ സാന്നിധ്യം ഉറപ്പ്‌ വരുത്തും. കൂടാതെ വീടുകളിലേക്ക്‌ തിരിച്ച്‌ പോകുന്നവർക്ക്‌  ഭക്ഷണം, വൈദ്യുതി , ശുദ്ധജലം എന്നിവ ഉറപ്പ്‌ വരുത്താൻ നടപടി സ്വീകരിക്കും. 


🅾 പ്രളയക്കെടുതി; രക്ഷപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിദിനം 3000 രൂപയും ചിലവായ ഇന്ധനവും നൽകും.  കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കും.കൂടാതെ രക്ഷാപ്രവർത്തനത്തിന്‌ എത്തിയ ബോട്ടുകൾ നടക്കി അയക്കാനുള്ള ചിലവും സർക്കാർ നൽകും . ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണിത്‌


🅾 രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ വിട്ടു നല്‍കിയില്ല; മന്ത്രി ജി.സുധാകരന്റെj ഉത്തരവില്‍ നാല് ബോട്ടുടമകളെ അറസ്റ്റു ചെയ്തു ; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനും നിര്‍ദ്ദേശം.


🅾 ഇടുക്കിയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍; മൂന്നാറും അടിമാലിയും ഒറ്റപ്പെട്ടു. കുമളി പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിൽ ആണ്‌ ഉരുൾ പൊട്ടിയത്‌. ആളപായം ഇല്ല.ഉരുൾ പൊട്ടലിനെ തുടർന്ന് ഇൻസിനറേറ്ററിന്റെ ഒരു ഭാഗം തകർന്നു. മാലിന്യം മുഴുവൻ ഒലിച്ച്‌ പോയി ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത്‌ മഴ കുറഞ്ഞെങ്കിലും ജലനിരപ്പ്‌ ഉയർന്ന് കൊണ്ടിരിക്കുകയാണ്‌


🅾 ആലപ്പുഴ ജില്ലയില്‍ മദ്യ നിരോധനം; ഉത്തരവിറക്കി കളക്ടര്‍.നേരത്തെ എറണാകുളം ജില്ലയിലും മദ്യം നിരോധിച്ചിരുന്നു.പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്‌ ഇവ വിഘാതം ആവുമെന്ന് കണ്ടാണ്‌ നടപടി


🅾 ജാതിയില്ല, മതമില്ല പ്രളയത്തില്‍ ഒറ്റക്കെട്ടായി കേരളം; ദുരിതാശ്വാസ  ക്യാമ്പിൽ മരിച്ച തൊടുപുഴ ചിത്തിരപുരം രണ്ടാം മൈലിൽ വട്ടത്തേരിൽ  സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. രൂപത വികാരി ഫാദർ ജസ്റ്റിൻ മഠത്തിൽ പറമ്പിൽ മൃതദേഹം പള്ളിയിൽ അടക്കം ചെയ്യാൻ സമ്മതിക്കുകയായിരുന്നു


🅾 മാള വൈന്തലയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു; സംസ്ഥാനത്ത് ഇന്ന് മാത്രം 3 മരണം.വൈന്തല സ്വദേശികളായ തോമസ്‌ , ഗോപിനാഥൻ എന്നിവരാണ്‌ മരിച്ചത്‌


🅾 അപ്പര്‍ക്കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; സംയുക്തസേനയ്ക്ക് പുറുമെ 39 മത്സ്യത്തൊഴിലാളി ബോട്ടുകളും ദുരന്തമുഖത്ത്; വൈകിട്ടോടെ മുഴുവന്‍ ആളുകളും സുരക്ഷിതരാകുമെന്നും ആലപ്പുഴ കളക്ടര്‍.


🅾 ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം ആരംഭിച്ചു; ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി; ഏതു നിമിഷവും സജ്ജമാവാന്‍ ആംബുലസുകള്‍ക്കും നിര്‍ദ്ദേശം; മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിട്ടാല്‍ നടപടി.


🅾 വെള്ളമിറങ്ങിക്കഴിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കും; സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ജനം ബുദ്ധിമുട്ടുമോ?; വീടുകള്‍ മുതല്‍ മൊബൈല്‍ ടവറുകള്‍ വരെ പുനഃസ്ഥാപിക്കേണ്ടി വരുമെന്നും സൂചന; ഒലിച്ചു പോയ റോഡുകള്‍ പുനഃസ്ഥാപിക്കുന്നത് വരെ യാത്ര ദുരിതത്തിലാകുമോ എന്നും സംശയം.


🅾 ചെന്നിത്തല ആവശ്യപ്പെടും പോലെ കേരളത്തിലെ പ്രളയത്തെ 'ദേശീയ ദുരന്ത'മായി പ്രഖ്യാപിക്കാന്‍ സാധിക്കില്ല; ദുരന്തങ്ങളെ ദേശീയമെന്നോ പ്രാദേശികമെന്നോ വേര്‍തിരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല; ഉത്തരാഖണ്ഡില്‍ 4,094 പേര്‍ കൊല്ലപ്പെട്ട വെള്ളപ്പൊക്കവും 'ദേശീയ ദുരന്തം' ആയില്ല; സംസ്ഥാനങ്ങള്‍ക്കു കൈകാര്യം ചെയ്യാനാവാത്ത ദുരന്തങ്ങള്‍ ഉണ്ടാകുമ്പോൾ  കേന്ദ്രസേന ദൗത്യം ഏറ്റെടുക്കുകയല്ല സഹകരിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര നിയമം


🅾 ദുരിത മഴയ്ക്ക് പിന്നില്‍ ആഗോള പ്രതിഭാസമെന്ന് ഗവേഷകര്‍; ' സംസ്ഥാനത്തെ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും കാരണം ഒരു പരിധി വരെ വന നശീകരണവും കൈയേറ്റങ്ങളും' ; 'കണക്കുകള്‍ പ്രകാരം കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ'; സംസ്ഥാനത്തുണ്ടായത് തികച്ചും അസ്വാഭാവികമായ പ്രതിഭാസമെന്ന് അറിയിച്ച്‌ ഐഎസ്‌ആര്‍ഒ മുന്‍ മേധാവി ജി. മാധവന്‍ നായര്‍.


🅾 ചെങ്ങന്നൂരിൽ പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് കാണാതായത് ആശങ്കയ്ക്ക് ഇടയാക്കുന്നു; ആറു പേരടങ്ങിയ സംഘവുമായി രക്ഷാപ്രവര്‍ത്തനതതിന് ബോട്ട് പോയത് ഇന്നലെ വൈകീട്ട്; സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കേന്ദ്രീകരിക്കുന്നത് തിരുവല്ലയില്‍


🅾 ജാഗ്രതാ നിര്‍ദേശങ്ങള്‍ തുണയാകുമെന്ന് വിശ്വസിച്ചിടത്ത് തുടങ്ങിയ പിഴവ്; റെഡ് അലര്‍ട്ട് വന്നിട്ടും വീടുവിട്ട് പോകാന്‍ മടിച്ചവര്‍ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി; കണക്കുകൂട്ടലുകളൊക്കെ തകര്‍ത്തെറിഞ്ഞ് വെള്ളം പാഞ്ഞെത്തിയപ്പോള്‍ ഒഴിപ്പിക്കല്‍ നടപടിയും കൈവിട്ടുപോയി; പ്രളയദുരന്തം കേരളത്തിന് നല്‍കുന്ന പാഠങ്ങള്‍ നിരവധി.


🅾 കുട്ടനാട്ടില്‍ കാലുകുത്താന്‍ മണ്ണില്ല; എങ്ങും അവശേഷിക്കുന്നത് വെള്ളത്തില്‍ മുങ്ങിയ കാഴ്‌ച്ചകള്‍ മാത്രം; ഒന്നര ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്തു.


🅾 പലവട്ടം വിളിച്ചിട്ടും ആരോഗ്യമന്ത്രി കെ കെ ശൈലജ ഫോണെടുത്തില്ല; പറവൂരില്‍ ദുരിതകെടുതിയില്‍ പെട്ടവര്‍ക്ക് മരുന്നും മറ്റു സഹായങ്ങളും നല്‍കിയില്ല; ആരോഗ്യ വകുപ്പിനെതിരെ ആഞ്ഞടിച്ച്‌ വി ഡി സതീശന്‍ എംഎല്‍എ.


🅾 പറവൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന ആരോപണം അടിസ്ഥാന രഹിതം; ഇവിടെയുള്ളവര്‍ മതിയാകാത്തതിനാല്‍ തമിഴ്‌നാടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വൈദ്യ സംഘത്തെ എത്തിച്ചിട്ടുണ്ട്; സതീശന്റെ ആരോപണങ്ങള്‍ തള്ളി ആരോഗ്യമന്ത്രി കെ കൈ ശൈലജ.


🅾 നിങ്ങള് കേറിക്കോളിന്‍ ഉമ്മ; രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടില്‍ കയറാന്‍ കഴിയാത്തവര്‍ക്ക് മുന്നില്‍ മുതുക് കുനിച്ചു ചവിട്ടുപടിയാക്കി നല്‍കി രക്ഷാപ്രവര്‍ത്തകര്‍... പിഞ്ചു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് എയര്‍ലിഫ്റ്റ് ചെയ്ത ശേഷം സുരക്ഷിതമായി ഹെലികോപ്ടറില്‍ എത്തിച്ച്‌ അമ്മയ്ക്ക് നല്‍കുന്ന വ്യോമസേനാ ഉദ്യോഗസ്ഥന്‍; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ നന്മനിറഞ്ഞ ചില കാഴ്‌ച്ചകള്‍.


🅾 ദുരിതാശ്വാസ ക്യാമ്പുകളിലും   താഴെ നിലയില്‍ വെള്ളം കയറി; പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും തുണിയലക്കുന്നതും പാത്രം കഴുകുന്നതും അഴുക്കുവെള്ളത്തില്‍; അരിയും മറ്റും ഉണ്ടെങ്കിലും കുടിവെള്ളത്തിലും വസ്ത്രത്തിനും നാപ്കിനുമൊക്കെ ക്ഷാമം; നാലുപാടും വെള്ളമായതിനാല്‍ മറ്റുള്ളവര്‍ക്ക് അടുക്കാന്‍ കഴിയുന്നില്ല; രക്ഷകരാവുന്നത് മല്‍സ്യത്തൊഴിലാളികള്‍ തന്നെ; ഒഴുക്കില്‍ ബോട്ടിന്പോലും നീങ്ങാനാവുന്നില്ല; പ്രളയം വിറപ്പിച്ച ചെങ്ങന്നൂരിലെ വെണ്‍മണിയില്‍ കണ്ട കാഴ്‌ച്ചകള്‍ ഇങ്ങനെ


🅾 കേരളത്തിലെ പ്രളയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിടിവള്ളിയായി; അന്വേഷണ ഉദ്യോഗസ്ഥന്റെ പരിധിയില്‍ 50ല്‍പ്പരം ദുരിതാശ്വാസ ക്യാമ്പുകൾ ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാത്രമേ അന്വേഷണ നടപടികളെക്കുറിച്ച്‌ ചിന്തിക്കാനാകൂവെന്ന് വൈക്കം ഡിവൈഎസ്‌പി കെ സുഭാഷ്; കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ അന്വേഷണ സംഘം നടത്തുന്ന ഒത്തുകളി പ്രകടം.


🅾 രാജ്യത്തിന് പുറത്ത് നിന്നും പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിന് അത് സ്വീകരിക്കാനാവില്ല. മറ്റു സംഘടനകള്‍ വഴി എത്തിക്കാം'; വിദേശത്ത് നിന്നുള്‍പ്പടെ കേരളത്തിനായി സഹായം പ്രവഹിക്കുന്ന അവസരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ സര്‍ക്കാര്‍; പൊതു ജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുമായി പരമാവധി സഹകരിക്കണമെന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും സര്‍ക്കാര്‍.


🅾 എന്റെ അറിവില്ലായ്മ കൊണ്ടു പറ്റിപോയതാണ്.. എന്നോട് ക്ഷമിക്കണം; ഞാന്‍ ചെയ്തത് 100 ശതമാനം തെറ്റാണ്; മദ്യലഹരിയില്‍ ചെയ്ത ഒരു കമന്റാണ്; അതെന്നും ഒരിക്കലും തന്റെ ഭാഗത്തുനിന്നും ഇതുണ്ടാവാന്‍ പാടില്ലാത്തതായിരുന്നു; ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകള്‍ ആവശ്യപ്പെട്ട പോസ്റ്റില്‍ 'കുറച്ചു കോണ്ടം കൂടി ആയാലോ' കമന്റിട്ടതില്‍ ഖേദം പ്രകടിപ്പിച്ച്‌ പ്രവാസി മലയാളി യുവാവ് . ഒമാനിൽ ജോലി ചെയ്യുന്ന രാഹുൽ സി പി പുത്തലത്ത്‌ എന്ന യുവാവ്‌ ആണ്‌ മാപ്പപേക്ഷയുമായി രംഗത്ത്‌ വന്നത്‌


🅾 പ്രളയക്കെടുതിയിലും കൊള്ളയടിച്ച്‌ കച്ചവടക്കാര്‍; കൊച്ചിയിലെ പലകടകളിലും അവശ്യ സാധനങ്ങള്‍ക്ക് തോന്നിയവില; ഒരു കിലോ അരിക്ക് പത്ത് രൂപയിലധികം; പായ്ക്കറ്റ് വില തിരുത്തിയും തട്ടിപ്പ്; കൊച്ചിയിലെ 'സൂപ്പര്‍' മാര്‍ക്കറ്റുകള്‍ ഇങ്ങനെ.


🅾 അവര്‍ മരിച്ചിട്ട് മൂന്ന് ദിവസമായി, ആ മൃതദ്ദേഹങ്ങള്‍ ഇപ്പോഴും അഭയം തേടിയ കെട്ടിടത്തില്‍ തന്നെയാണ് '; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്‌ച്ചയുണ്ടായെന്ന് കാട്ടി കുത്തിയതോട്‌ നിന്നും  യുവാവിന്റെ ഫേസ്‌ബുക്ക് വീഡിയോ; കഴുത്തോളം വെള്ളം മൂടിയിട്ടും കൂടെയുള്ള ആറ് പേര്‍ മരിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും യുവാവിന്റെ പരാതി


🅾 ദുരിതാശ്വാസ  ക്യാമ്പിൽ  നിന്നും കതിര്‍മണ്ഡപത്തിലേക്ക് ; മംഗല്യ സ്വപ്‌നം യാഥാര്‍ത്ഥ്യമായത് മലപ്പുറം ജില്ലയിലെ  നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍-ശോഭ ദമ്പതികളുടെ  മകള്‍ അഞ്ജുവിന്; പ്രളയത്തെ തുടര്‍ന്ന് വിവാഹം മാറ്റിവെക്കുവാന്‍ ആലോചിച്ചെങ്കിലും ആഘോഷമൊഴിവാക്കി നടത്താന്‍ പിന്നീട് തീരുമാനം. ഇന്ന് രാവിലെ 11 മണിക്ക്‌ മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിൽ വച്ച്‌ ഷൈജുവിന്റെയും അഞ്ജുവിന്റെയും വിവാഹം നടന്നു.


🅾 പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: യെച്ചൂരി.ഇന്ന് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച യെച്ചൂരി കേന്ദ്രം പ്രഖ്യാപിച്ച 500 കോടി അപര്യാപ്തമാണെന്ന് അഭിപ്രായപ്പെട്ടു


🅾 ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ കനത്ത മഴ; ജൂലൈ 17 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ അത്ര മഴ ലഭിക്കില്ല; ഓഗസ്റ്റ് 1 മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും; വന- പര്‍വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച മഴയാന്നും ഈവര്‍ഷം ലഭിക്കില്ല; അങ്ങനെ മഴ ലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട; വൈദ്യുതി ഉല്‍പ്പാദനം വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കുറച്ചൊക്കെ ജാഗരൂകരായി ഇരിക്കേണ്ടതുണ്ട്; കാണിപ്പയ്യൂരിന്റെ വിഷുഫലത്തിന് അടപടലം ട്രോള്‍; ജോല്‍സ്യം മഹാതട്ടിപ്പാണെന്ന് ഇതില്‍ കൂടുതല്‍ തെളിവുവേണോയെന്ന് സോഷ്യല്‍ മീഡിയ.


🅾 പ്രളയഭൂമിയിലേക്ക് വലിയ മനസുമായി ഫിറോസ്; ദുരന്തബാധിതര്‍ക്കായി തന്റെ കടയിലുള്ള വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കി; ഇതുവരെ നല്‍കിയത് 4:5 ലക്ഷം രൂപയുടെ തുണികള്‍; കോഴിക്കോട്ട് നിന്നൊരു നന്മമരം.കോഴിക്കോട്‌ പുതിയ പ്രൈവറ്റ്‌ ബസ്‌ സ്റ്റാൻഡിന്‌ സമീപം രാജാജി റോഡിൽ പ്രവർത്തിക്കുന്ന ആൽഫ ഗാർമ്മന്റ്സ്‌ ഉടമ ഫിറോസ്‌ ആണ്‌ പ്രളയ ബാധിതർക്ക്‌ സഹായവുമായി രംഗത്ത്‌ വന്നത്ചെങ്ങന്നൂർ, പത്തനംതിട്ട, ആലുവ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ആണ്‌ ഫിറോസ്‌ ഇവ അയച്ച്‌ കൊടുത്തത്‌. ഇനിയും ആവശ്യമുണ്ടെങ്കിൽ തന്നെ ഫോൺ വഴി ബന്ദപ്പെടാം എന്ന് അദ്ദേഹം ഉറപ്പ്‌ നൽകി.



  ദേശീയം

🅾 അടുത്ത വര്‍ഷം മുതല്‍ രാത്രി  ഒൻപത്‌ മണിക്ക്‌ ശേഷം എ.ടി.എമ്മില്‍ കാശ് നിറയ്‌ക്കില്ല.നഗരങ്ങളിൽ ഒൻപതിന്‌ ശേഷവും ഗ്രാമങ്ങളിൽ 6 മണിക്ക്‌ ശേഷവും നക്സൽ ബാധിത മേഘലകളിൽ  വൈകിട്ട്‌ 4 മണിക്ക്‌ മുമ്പും എ ടി എമ്മ് പണം നിറക്കും. എടി എമ്മിൽ പണവുമായി വരുന്ന വാഹനങ്ങൾക്ക്‌ നേരെ അക്രമം തുടർക്കഥയായതിനെ തുടർന്നാണ്‌ നടപടി.


🅾 ദബോല്‍ക്കര്‍ വധം: വെടിവച്ചവരിലെ പ്രധാനി അറസ്റ്റില്‍.യുക്തിവാദിയായ നരേന്ദ്ര ദബോൽകറെ വധിച്ച കേസിലെ പ്രധാന പ്രതി സച്ചിൻ പ്രകാശ്ബാബു അന്ധൂരയെ ഇന്ന് സി ബി ഐയും മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയും ചേർന്ന് അറസ്റ്റ്‌ ചെയ്തു


🅾 ഇത് ബീഫ് കഴിക്കുന്നവര്‍ ചോദിച്ചു വാങ്ങിയ ദുരന്തമാണ്; അവര്‍ക്ക് സഹായം നല്‍കരുത്; പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തിനെതിരെ ഉത്തരേന്ത്യൻ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഹേറ്റ് ക്യാംപെയിന്‍.


🅾 ജനങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ട്; കേരളത്തിനൊപ്പമെന്ന് രാഷ്ട്രപതി.


🅾 ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം; കേരള ജനതയ്ക്ക് പത്രപരസ്യത്തിലൂടെ സഹായമഭ്യര്‍ത്ഥിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍.



 അന്താരാഷ്ട്രീയം 

 
🅾 പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായ ഹസ്തവുമായി ഖത്തര്‍; ഭരണത്തലവന്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി പ്രഖ്യാപിച്ചത് 35കോടി രൂപയുടെ ധനസഹായം; കൂടാതെ ഏഴ് കോടി രൂപ ചാരിറ്റി വഴി സമാഹരിച്ചു നല്‍കാനും തീരുമാനം; പ്രവാസി മലയാളികളുടെ സ്‌നേഹത്തിന് പ്രതിഫലമായി ആപത്തില്‍ മലയാളക്കരയെ സഹായിച്ച്‌ ഖത്തര്‍; പ്രളയബാധിതര്‍ക്കായി ദുരിതാശ്വാസ കമ്മിറ്റി രൂപീകരിക്കാന്‍ യു.എ.ഇ.


🅾 പാകിസ്ഥാനെ ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കി മാറ്റുന്നതിനായി ഒരു കോടി തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ആയി ചുമതലയേറ്റ ഇമ്രാൻ ഖാൻ പറഞ്ഞു.വിദേശ രാജ്യങ്ങൾക്ക്‌ മുന്നിൽ തകർന്ന പാകിസ്ഥാന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കും.സൈന്യത്തിന്റെ സഹായത്തോടെ ആണ്‌ തിരഞ്ഞെടുപ്പിൽ വിജയം നേടിയത്‌ എന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളി കളഞ്ഞു.


🅾 പാകിസ്ഥാനിൽ  21 അംഗ മന്ത്രി സഭയാണ്‌ അധികാരം ഏറ്റത്‌.മുതിർന്ന നേതാവ്‌ ഷാ മുഹമ്മദ്‌ ഖുറേഷിയാണ്‌ വിദേശകാര്യ മന്ത്രി. പ്രതിരോധ മന്ത്രിയായി പർവേസ്‌ ഖട്ടക്കും ധനമന്ത്രിയായി അസദ്‌ ഉമറും നിയമിതനായി.


 🅾 പ്രളയക്കെടുതി; റെഡ് ക്രസന്റ് വഴി കേരളത്തിലേക്ക് വേഗത്തില്‍ പണം അയക്കാന്‍ വേദിയൊരുക്കി യുഎഇ ഗവണ്‍മെന്റ്.
Previous Post Next Post
3/TECH/col-right