തിരുവനന്തപുരം:പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സൗജന്യം അവ എത്തിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന കണക്കനുസരിച്ച് വീണ്ടും പുതിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതിനായി 36 ലക്ഷം പുസ്തകങ്ങള്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെബിപിഎസ്) സജ്ജമാക്കിയിട്ടുണ്ട്. യൂണിഫോം നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി യൂണിഫോമും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Tags:
EDUCATION