Trending

എം.ബി.ബി.എസ്./ബി.ഡി.എസ് പ്രവേശനം 23 വരെ നീട്ടി


സംസ്ഥാനത്തെ മഴക്കെടുതി മൂലമുണ്ടായിരിക്കുന്ന പ്രത്യേകസാഹചര്യം പരിഗണിച്ച്‌ മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിന്റെ ഭാഗമായി കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു.
എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അതത് കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള സമയം 23-ന് വൈകുന്നേരം അഞ്ച് മണിവരെയായി നീട്ടി.
അഞ്ച് മണിക്കുശേഷം എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളില്‍ നിലനില്‍ക്കുന്ന ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായുള്ള മോപ്പ്‌അപ്പ് കൗണ്‍സലിങ് 28-ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കാമ്ബസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.
23 മുതല്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ http://www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് 'മോപ്പ്‌അപ്പ് കൗണ്‍സലിങ് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓള്‍ ഇന്ത്യ ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് മോപ്പ്‌അപ്പ് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല.
മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റില്‍ എം.ബി.ബി.എസ്./ബി.ഡി.എസ്. ഒഴികെയുള്ള മറ്റ് മെഡിക്കല്‍/അനുബന്ധ കോഴ്സുകളില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അതത് കോഴ്സുകളില്‍/കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള സമയം ഓഗസ്റ്റ് 30-ന് വൈകുന്നേരം അഞ്ച് മണിവരെയായി നീട്ടിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്്: http://www.cee.kerala.gov.in
Previous Post Next Post
3/TECH/col-right